കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ സ്വീകരിക്കാന്‍ യോഗി എത്തും; താജ്മഹലിലേക്ക് പോകില്ല, 'രാമന്റെ വിശുദ്ധ മണ്ണിലേക്ക് സ്വാഗതം'

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യമെത്തുക ഗുജറാത്തിലെ അഹമ്മദാബാദില്‍. ശേഷം അദ്ദേഹം ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കും. ആഗ്രയിലെ ഖെരിയ വിമാനത്താവളത്തിലാണ് ട്രംപ് ഇറങ്ങുക. ഇവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തും. പക്ഷേ, ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ യോഗി കൂടെ പോകില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Yogi

ട്രംപിനൊപ്പം യോഗി ആദിത്യനാഥും താജ്മഹല്‍ സന്ദര്‍ശിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. താജ്മഹലിനെതിരെ പലപ്പോഴും സംസാരിച്ചിട്ടുള്ള യോഗി അവിടെ പോകുന്നതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പരിഹാസം ഉയര്‍ന്ന സാഹചര്യത്തിലാണ് യുപി സര്‍ക്കാരിന്റെ വിശദീകരണം. പ്രോട്ടോകോള്‍ പ്രകാരമാണ് ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോകുന്നതെന്നും യോഗി താജ്മഹല്‍ സന്ദര്‍ശിക്കില്ലെന്നും യുപി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സബര്‍മതിയില്ല, താജ്മഹല്‍ തിരഞ്ഞെടുത്തു; ട്രംപിന്റെ വരവില്‍ അടിമുടി മാറ്റം, 100 കോടി ചെലവഴിച്ചത് ആര്?സബര്‍മതിയില്ല, താജ്മഹല്‍ തിരഞ്ഞെടുത്തു; ട്രംപിന്റെ വരവില്‍ അടിമുടി മാറ്റം, 100 കോടി ചെലവഴിച്ചത് ആര്?

ലോകത്തെ എണ്ണപ്പെട്ട അല്‍ഭുതങ്ങളിലൊന്നാണ് താജ്മഹല്‍. ഇന്ത്യയിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ താജ്മഹല്‍ കാണാതെ തിരിച്ചുപോകില്ല. എന്നാല്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ പുറത്തിറക്കിയ യുപിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹല്‍ ഉണ്ടായിരുന്നില്ല. പകരം പട്ടികയില്‍ ഇടംപിടിച്ചത് മഥുരയിലെയും അയോധ്യയിലെയും ഗോരഖ്പൂരിലെയും ക്ഷേത്രങ്ങളാണ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നാടാണ് ഗോരഖ്പൂര്‍.

Recommended Video

cmsvideo
Go Back Trump trending on Twitter | Oneindia Malayalam

അതേസമയം, ട്രംപിനെ വരവേല്‍ക്കാന്‍ ആഗ്ര നഗരം ഒരുങ്ങിക്കഴിഞ്ഞു. ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൂറ്റന്‍ ബോര്‍ഡുകള്‍ റോഡിന്റെ വശങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. രാമന്റെ വിശുദ്ധ മണ്ണിലേക്ക് സ്വാഗതം എന്നാണ് പല ബോര്‍ഡുകളിലെയും വാചകം. താജ്മഹലിന്റെ കിഴക്ക് ഭാഗത്തുള്ള കവാടം വഴിയാണ് ട്രംപ് സന്ദര്‍ശനത്തിന് എത്തുക.

English summary
Yogi to receive Trump at the airport but not accompany to Taj Mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X