കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈക്കൂലിക്കാരന്‍.... പരാതി നല്‍കിയയാള്‍ അറസ്റ്റില്‍, യോഗി വിവാദത്തില്‍!!

യോഗിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഴിമതി കുരുക്കില്‍

Google Oneindia Malayalam News

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നൊന്നായി വിവാദത്തില്‍ വീണുകൊണ്ടിരിക്കുകയാണ്. യാതൊരു മേന്‍മയും അവകാശപ്പെടാനില്ലാത്ത സര്‍ക്കാര്‍ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ് സര്‍ക്കാര്‍. എന്നിട്ടും നയത്തില്‍ മാറ്റം വരുത്താന്‍ യോഗി തയ്യാറായിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ കൈക്കൂലിക്കാരനാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. യോഗിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന എസ്പി ഗോയലാണ് വിവാദത്തില്‍ ചാടിയിരിക്കുന്നത്.

്അതേസമയം കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരാതിക്കാരനെ തന്നെ ആദ്യം അറസ്റ്റ് ചെയ്ത് നയം വ്യക്തമാക്കിയിരിക്കുകയാണ് യോഗി. ഇതിനെതിരെ വമ്പന്‍ പ്രതിഷേധമാണ് യുപിയില്‍ നടക്കുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കാനാണ് ബിജെപിയുടെയും യോഗിയുടെയും ശ്രമം. ഗവര്‍ണര്‍ക്ക് ഈ തീരുമാനത്തില്‍ കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

25 ലക്ഷം കൈക്കൂലി

25 ലക്ഷം കൈക്കൂലി

തന്റെ സര്‍ക്കാരിന് സത്യസന്ധരും അഴിമതി മുക്തരുമാണെന്ന പ്രതിച്ഛായ ഉണ്ടെന്ന് യോഗി നിരന്തരം അവകാശപ്പെടുന്നുണ്ട്. ഇതാണ് ഇപ്പോള്‍ പൊളിഞ്ഞ് വീണിരിക്കുന്നത്. യോഗിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയല്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. യുപിയില്‍ ഏറ്റവും പ്രബലരായ ഐഎഎസ് ഓഫീസര്‍മാരിലൊരാളാണ് ഗോയല്‍. അഭിഷേക് ഗുപ്തയെന്നയാളാണ് ഗോയലിനെ ആരോപണമുന്നയിച്ചത്. ഇയാള്‍ ഗവര്‍ണര്‍ രാം നായിക്കിന് പരാതിയും നല്‍കിയിട്ടുണ്ട്.

സംഭവം ഇങ്ങനെ....

സംഭവം ഇങ്ങനെ....

അഭിഷേക് ഗുപ്തയ്ക്ക് മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇയാള്‍ ഇതിനുള്ള നടപടികളെല്ലാം ക്യതൃമായി ചെയ്തിരുന്നു. നിരവധി ഓഫീസര്‍മാര്‍ ഇക്കാര്യത്തില്‍ അഭിഷേകിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ ഫയല്‍ മടക്കി. 25 ലക്ഷം തന്നാല്‍ ഫയലിലുള്ള കാര്യങ്ങള്‍ പാസാക്കി തരാമെന്നായിരുന്നു ഗോയല്‍ പറഞ്ഞത്. ഇക്കാര്യം തെളിവ് സഹിതമാണ് അഭിഷേക് ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു.

യോഗിക്ക് താല്‍പര്യമില്ല

യോഗിക്ക് താല്‍പര്യമില്ല

ഏപ്രില്‍ 30നാണ് അഭിഷേക് പരാതി നല്‍കിയത്. തുടര്‍ന്ന് ഗവര്‍ണര്‍ ഈ വിഷയത്തില്‍ യോഗിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഇക്കാര്യത്തില്‍ എടുക്കാന്‍ യോഗി തയ്യാറായിട്ടില്ല. അതേസമയം സമ്മര്‍ദം കനത്തതോടെ കഴിഞ്ഞ ദിവസം അന്വേഷണത്തിന് യോഗി ഉത്തരവിട്ടിരുന്നു. അഭിഷേകിനെതിരെ പ്രതികാര നടപടിയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് ബിജെപി നേതാക്കള്‍. വ്യാജ കത്തുകള്‍ ബിജെപി നേതാക്കളുടെ പേരിലുണ്ടാക്കി ഗോയലിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ് നല്‍കിയിരിക്കുന്നത്.

പരാതിക്കാരന്‍ അറസ്റ്റില്‍

പരാതിക്കാരന്‍ അറസ്റ്റില്‍

പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ അഭിഷേകിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് യുപി പോലീസ്. അതേസമയം പ്രിന്‍സിപ്പില്‍ സെക്രട്ടറിക്കെതിരെയുള്ള നടപടികള്‍ ഒതുക്കി തീര്‍ക്കുമെന്നും സൂചനയുണ്ട്. അഭിഷേകിനെ സ്വന്തം വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അഴിമതി സംബന്ധിച്ച് വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കെയായിരുന്നു അറസ്റ്റുണ്ടായത്. ഇത് തന്നെ അഴിമതി കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നതിന് വേണ്ടിയാണെന്് റിപ്പോര്‍ട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ആക്രമണം

പ്രതിപക്ഷത്തിന്റെ ആക്രമണം

യോഗിയുടെ ഭരണത്തില്‍ ജനാധിപത്യം നശിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം അറസ്റ്റിനെ തുടര്‍ന്ന് വമ്പന്‍ പ്രക്ഷോഭങ്ങളാണ് യുപിയില്‍ നടക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആദ്യം പണം വേണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ടെന്നും പിന്നീട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും അഭിഷേക് പറഞ്ഞിരുന്നു. യോഗിക്ക് വേണ്ടപ്പെട്ടയാളാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. അതുകൊണ്ട് സത്യം പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. പരാതിക്കാരനെ അറസ്റ്റ് ചെയ്യുകയും ആരോപണം നേരിടുന്നയാളെ സഹായിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് യോഗിയുടേതെന്ന് അദ്ദേഹം പരിഹസിച്ചു.

ഒന്നുമറിയില്ല....

ഒന്നുമറിയില്ല....

അഭിഷേക് ഉന്നയിച്ച ആരോപണത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഗോയല്‍ പറഞ്ഞു. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ച ശേഷമാണ് തനിക്ക് പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫയല്‍ ലഭിക്കുന്നത്. ഇതില്‍ എടുത്തിട്ടുള്ള തീരുമാനങ്ങളെ കുറിച്ച് അറിയുക പോലുമില്ല. ഇത് യോഗിയെ അറിയിച്ചതാണെന്നും ഗോയല്‍ വ്യക്തമാക്കി. അതേസമയം അടുത്തിടെ യോഗിയുടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രമുഖ അഴിമതി കേസുകളിലൊന്നാണിത്. നേരത്തെ ഫത്തേപൂരിലെയും ഗോണ്ടയിലെയും ജില്ലാ മജിസ്‌ട്രേറ്റുമാരെ ഗോതമ്പും മറ്റ് ധാന്യവിളകളും വാങ്ങിയതിലും വിതരണം ചെയ്തതിലുമുള്ള ക്രമക്കേടുകളെ തുടര്‍ന്ന് യോഗി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ചൊവ്വയില്‍ ജീവജാലങ്ങളുണ്ടോ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് നാസ...ഉണ്ടായിരിക്കാം... അന്യഗ്രഹജീവികളാണോ?ചൊവ്വയില്‍ ജീവജാലങ്ങളുണ്ടോ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് നാസ...ഉണ്ടായിരിക്കാം... അന്യഗ്രഹജീവികളാണോ?

75% ആളുകൾക്കും മോദി ആരാണെന്ന് അറിയില്ല; മോദി ഇംഗ്ലീഷ് സംസാരിക്കാത്ത വ്യക്തി, മോദി സെലിബ്രിറ്റിയല്ല!75% ആളുകൾക്കും മോദി ആരാണെന്ന് അറിയില്ല; മോദി ഇംഗ്ലീഷ് സംസാരിക്കാത്ത വ്യക്തി, മോദി സെലിബ്രിറ്റിയല്ല!

English summary
Yogis Principal Secretary accused of seeking bribe worth Rs 25 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X