യുവരാജിന്റെ വിവാഹത്തിന് പിതാവ് പങ്കെടുക്കില്ല; കാരണമുണ്ട്
പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയില്‍വെച്ച് നവംബര്‍ 30നാണ് യുവരാജിന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നത്.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ്താരം യുവരാജ് സിങ്ങിന്റെ വിവാഹത്തില്‍ പിതാവ് യോഗ്‌രാജ് സിങ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയില്‍വെച്ച് നവംബര്‍ 30നാണ് യുവരാജിന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഗുരുദ്വാരയില്‍വെച്ച് വിവാഹം നടത്താനുള്ള തീരുമാനമാണ് യോഗ്‌രാജിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
വിവാഹം ഏതെങ്കിലും പ്രത്യേക മതകേന്ദ്രത്തില്‍വെച്ച് നടത്തേണ്ടതല്ലെന്ന് യോഗ്‌രാജ് പറഞ്ഞു. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ അത് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടല്ല. യുവരാജിന്റെ അമ്മയോട് താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും മുന്‍ ക്രിക്കറ്ററും നടനുമായ യോഗ്‌രാജ് പറഞ്ഞു.

അതേസമയം, നവംബര്‍ 29ന് ലളിത് ഹോട്ടലില്‍ നടക്കുന്ന മെഹന്തി ചടങ്ങിന് താന്‍ പങ്കെടുക്കും. വിവാഹത്തിന് മകന്‍ നേരിട്ട് ക്ഷണിച്ചിരുന്നു. ക്ഷണക്കത്തില്‍ തന്റെ പേരും ചേര്‍ത്തിട്ടുണ്ട്. മകന്‍ വിവാഹിതനാകുന്നതില്‍ ഏറെ അഭിമാനിക്കുന്നു. മകന്‍ ആഗ്രഹിക്കുന്നതിനാല്‍ മാത്രമാണ് ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നതെന്നും യോഗ്‌രാജ് പറഞ്ഞു.
വിവാഹത്തില്‍ പണം പൊടിപൊടിക്കുന്നതിനെതിരെ ഉയരുന്ന അപശബ്ദങ്ങളെ അവഗണിക്കുകയാണ്. സ്ത്രീകള്‍ ഉത്തരവാദിത്വം ഏറ്റെടുത്താന്‍ പുരുഷന്മാര്‍ വായടച്ച് പിന്‍സീറ്റിലിരിക്കുന്നതാണ് നല്ലത്. യുവരാജിന്റെ അമ്മ ഷബ്‌നത്തിന്റെ കൈയ്യില്‍ ധാരാളം പണമുണ്ട്. അത് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചെലവഴിക്കാമെന്നും യോഗ് രാജ് പറഞ്ഞു.












Click it and Unblock the Notifications