ജഡ്ജിയോട് ലാലു 'അങ്ങെനിക്ക് ദൈവത്തെ പോലെ'
റാഞ്ചി: ജീവിതത്തിലെ വീഴ്ചകളില്‍ നിന്നാണ് ചിലര്‍ നല്ല പാഠം പഠിക്കുന്നത് എന്ന് പറയുന്നത് എത്ര വാസ്തവം. തന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവോടും ചിലര്‍ക്ക് അധിയായ ബഹുമാനവുമുണ്ടാകും. ആ ഗണത്തില്‍പ്പെട്ടയാളാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്.
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ പാതനീങ്ങുന്ന ലാലുവിനിപ്പോള്‍ കാലിത്തീറ്റ കുംഭകോണം കേസില്‍ തന്റെ വിധിയെഴുതിയ ജഡ്ജി ദൈവതുല്യനാണ്. റാഞ്ചിയിലെ കോടതിയില്‍ കഴിയുന്ന ലാലുവിനോട് സ്‌പെഷ്യല്‍ സിബിഐ ജഡ്ജി സുഖവിവരം തിരക്കിപ്പോഴാണ് ലാലുവിന്റെ മറുപടി.

'ജയിലില്‍ എനിക്ക് സുഖമാണ്. അങ്ങെനിക്ക് ദൈവതുല്യനും' അറുപത്തിയഞ്ചുകാരനായ ലാലു ജഡ്ജിക്ക് മറുപടി നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജഡ്ജി ലാലുവിനോട് സംസാരിച്ചത്.
കഴിഞ്ഞ ദിവസമാണ് കാലിത്തീറ്റ കുംഭകോണം കേസില്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചത്. അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമാണ് ലാലുവിന്റെ ശിക്ഷ. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീകോടതി നടപടിയുടെ രണ്ടാമത്തെ ഇരയാണ് ലാലു. റാഞ്ചിയിലെ ബിര്‍സ മുന്‍ഡ ജയിിലാണ് ലാലുപ്രസാദ് യാദവിപ്പോള്‍.












Click it and Unblock the Notifications