Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതിയും പട്ടാളക്കാരെ ട്രോളാന്‍ തുടങ്ങിയോ, കനയ്യയോട് കോടതി പറഞ്ഞതിങ്ങനെ

ദില്ലി: 18ദിവസത്തിനുശേഷം കനയ്യ കുമാറിന് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസത്തെ ഇടക്കാല ജാമ്യമാണ് കനയ്യ കുമാറിന് അനുവദിച്ചത്. രാജ്യദ്രോഹക്കുറ്റത്തില്‍ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചില ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വയ്ക്കുകയുണ്ടായി.

പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ് നിയൊക്കെ ഇങ്ങനെ പ്രതിഷേധിക്കുന്നതെന്ന രീതിയിലാണ് കോടതിയുടെ പരാമര്‍ശം. സൈനികര്‍ കാവല്‍ നില്‍ക്കുന്നതു കൊണ്ടാണ് നമ്മള്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നതെന്നാണ് കോടതി പറഞ്ഞത്. ഇത് മറക്കരുതെന്നും കനയ്യ കുമാറിനോട് കോടതി പറഞ്ഞു. സിയാച്ചിനില്‍ പോലുള്ള ഇടങ്ങളില്‍ നമ്മുടെ സൈനികര്‍ അതിര്‍ത്തി സംരക്ഷിക്കുകയാണെന്ന ഓര്‍മ്മ വേണം.

രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരെയും കുടുംബങ്ങളെയും അടിച്ചമര്‍ത്തുന്നതിനു തുല്യമാണെന്നും കോടതി പറയുകയുണ്ടായി. കോടതിയുടെ പരാമര്‍ശങ്ങളെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു. വന്ന് വന്ന് ദില്ലി ഹൈക്കോടതിയും പട്ടാളക്കാരെ ട്രോളാന്‍ തുടങ്ങിയോ എന്നാണ് പരിഹാസം.

കാവല്‍ നില്‍ക്കുന്നത് കൊണ്ട്

കാവല്‍ നില്‍ക്കുന്നത് കൊണ്ട്

പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ് നീയൊക്കെ ഇങ്ങനെ പ്രതിഷേധിക്കുന്നതെന്ന് ഹൈക്കോടതി പറയുകയുണ്ടായി. അതുകൊണ്ടാണ് നമ്മള്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കനയ്യയ്ക്ക് ഉപദേശങ്ങള്‍

കനയ്യയ്ക്ക് ഉപദേശങ്ങള്‍

കനയ്യ കുമാറിന് ജാമ്യം അനുവദിക്കുമ്പോള്‍ ഹൈക്കോടതി കുറേ ഉപദേശങ്ങള്‍ മുന്നോട്ടുവെച്ചു. രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരെയും കുടുംബങ്ങളെയും അടിച്ചമര്‍ത്തുന്നതിനു തുല്യമാണെന്നും കോടതി പറയുകയുണ്ടായി.

ജവാന്മാരെ ഓര്‍ക്കണം

ജവാന്മാരെ ഓര്‍ക്കണം

സിയാച്ചിനില്‍ പോലുള്ള കാഠിന്യമേറിയ സ്ഥലങ്ങളില്‍ സൈനികര്‍ അതിര്‍ത്തി സംരക്ഷിക്കുകയാണെന്ന് ഓര്‍ക്കണമെന്നും കനയ്യയോട് കോടതി പറഞ്ഞു.

സ്വയംപ്രഖ്യാപിത രാജ്യസ്‌നേഹികള്‍

സ്വയംപ്രഖ്യാപിത രാജ്യസ്‌നേഹികള്‍

കോടതിയുടെ പരാമര്‍ശങ്ങളെ ട്രോളര്‍മാര്‍ പരിഹസിക്കുന്നതിങ്ങനെ. പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ് നീയോക്കെ ഇങ്ങനെ സംസാരിക്കുന്നത്, കല്യാണം കഴിക്കുന്നത്, അര്‍ണാബ് വാര്‍ത്ത വായിക്കുന്നത്, കടം വാങ്ങിയ കാശ് തിരിച്ചു ചോദിക്കുന്നത് എന്നൊക്കെ പറഞ്ഞാണ് പരിഹാസങ്ങള്‍. സ്വയംപ്രഖ്യാപിത രാജ്യസ്‌നേഹികളെ കളിയാക്കിയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിറഞ്ഞത്.

സംഘികളുടെ വികാരം

സംഘികളുടെ വികാരം

കനയ്യ കുമാറിനെ വിട്ടു കിട്ടാന്‍ ഓരോ സാധാരണക്കാരനും പ്രാര്‍ത്ഥിച്ചു. എന്നാല്‍, സംഘികളുടെ കാര്യമാണ് കഷ്ടത്തിലായത്. ഇത്തരത്തിലും ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

ജാമ്യം കിട്ടിയെന്നറിയുന്ന സംഘി

ജാമ്യം കിട്ടിയെന്നറിയുന്ന സംഘി

എത്ര നുണ അടിച്ച് ഇറക്കിയിട്ടും ഒന്നും അങ്ങോട്ട് ശരിയായില്ലല്ലോ എന്നു പറയുന്ന സംഘി. കനയ്യ കമാറിനെതിരെയുള്ള വീഡിയോ വ്യാജമാണെന്നാണ് കണ്ടെത്തിയത്. ജെഎന്‍യുവില്‍ പ്രതിഷേധം നടക്കുമ്പോള്‍ പോലീസുണ്ടായിരുന്നു. എന്നിട്ടും ചാനലിന്റെ വീഡിയോയ്ക്ക് കാത്തുനിന്നതെന്തിനെന്ന് കോടതി ചോദിക്കുകയുണ്ടായി.

വീഡിയോ വ്യാജം

വീഡിയോ വ്യാജം

വീഡിയോ ഉണ്ടെന്നു പറയും, പിന്നെ വ്യാജമാണെന്നു പറയും. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന മിക്ക കേസുകളിലും സംഭവിക്കുന്നത് ഇതു തന്നെ. ഇതിനെ പരിഹസിച്ചും ട്രോളുണ്ട്.

പോലീസിനു നേരെയും സംശയം

പോലീസിനു നേരെയും സംശയം

വീഡിയോ വ്യാജമാണെന്ന് അറിഞ്ഞതിനു പിന്നാലെ സംഭവത്തില്‍ പോലീസിനുനേരെയും സംശങ്ങളുണ്ട്. കനയ്യ രാജ്യദ്രോഹമുദ്രാവാക്യം മുഴക്കുമ്പോള്‍ പോലീസ് ദൃകാസ്‌ക്ഷിയായി ഉണ്ടായിരുന്നില്ലേ? പിന്നെന്തു കൊണ്ട് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി ചോദിക്കുകയുണ്ടായി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+