കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ടിനുള്ള കാത്തിരിപ്പ് സ്വപ്നങ്ങളില്‍മാത്രം;കേന്ദ്രത്തിന്റെ പദ്ധതി മാര്‍ച്ചില്‍!!

ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍

Google Oneindia Malayalam News

ദില്ലി: പോസ്റ്റ് ഓഫീസുകള്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാനുള്ള സംവിധാനം അടുത്ത മാസം പ്രാബല്യത്തില്‍ വരും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെതാണ് പദ്ധതി. പാസ്‌പോര്‍ട്ട് വിതരണത്തിലുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുന്നതിനാണ് നീക്കം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലുള്ള പോസ്റ്റ് ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകളിലായിരിക്കും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാനുള്ള സൗകര്യം ഉണ്ടായിരിക്കുക. മാര്‍ച്ച് പകുതിയോടെ സേവനം ആരംഭിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍.

നിലവില്‍ 89 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിയ്ക്കുന്നത്. ഇതിനൊപ്പം 38 പുതിയ കേന്ദ്രങ്ങള്‍ കൂടി ഉടന്‍ ആരംഭിയ്ക്കും. രാജസ്ഥാനില്‍ കോട്ട, ജെയ്‌സാല്‍മര്‍, ബികാനീര്‍, ജുഞ്ചുനി, ഝലവര്‍, എന്നിവിടങ്ങളിലും പശ്ചിമ ബംഗാളില്‍ അസനോള്‍, നാദിയ, നോര്‍ത്ത് ദിന്‍ജാപൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലുമാണ് പോസ്റ്റ് ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുക. ജാര്‍ഖണ്ഡില്‍ ദിയോഗര്‍, ജംഷഡ്പൂര്‍, ധന്‍ബാദ് എന്നിവിടങ്ങളിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അടുത്ത മാസത്തോടെ ലഭ്യമാകും.

മാര്‍ച്ച് 31ന് മുമ്പായി പ്രഖ്യാപിയ്ക്കപ്പെട്ട പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ നിന്ന് ഏറെ ദൂരെയുള്ളവര്‍ക്ക് എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് വേണ്ടിയായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം. പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് എളുപ്പത്തിലാക്കുന്നതിന് വേണ്ടി പാസ്‌പോര്‍ട്ടിനുള്ള മാനദണ്ഡങ്ങൡും കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

English summary
From next month, people in select cities will be able to apply for passports in post offices under an ambitious initiative of the External Affairs Ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X