ജോഷ് ആപ്പിലൂടെ ശ്രീരാമ മന്ത്രം ഉരുവിടാം.. പ്രാണ്‍ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി മാറാം
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്കായി 'ശ്രീ രാം മന്ത്ര ചാന്റ് റൂം' (Shri Ram Mantra Chant Room) പങ്കുവെച്ച് ഷോർട്ട്-വീഡിയോ ആപ്പായ ജോഷ്. വെർച്വലായി ശ്രീരാമ മന്ത്രം ഉരുവിട്ടുകൊണ്ട് ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമാകാനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ശ്രീരാമനോടുള്ള ഭക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മീയ മന്ത്രങ്ങൾ ചൊല്ലുന്നതിനായി ഉപയോക്താക്കളെ ജോഷ് ഇതിലൂടെ ക്ഷണിക്കുന്നു.
"ശ്രീറാം, ജയ് റാം, ജയ് ജയ് റാം" മന്ത്രങ്ങളുടെ പേജില്‍ എത്തിയാല്‍ അവിടെ സജ്ജീകരിച്ചിട്ടുള്ള മന്ത്രങ്ങള്‍ ആപ്പിനൊപ്പം ഉരുവിടാന്‍ സാധിക്കും. 11, 108, അല്ലെങ്കിൽ 1008 തവണ മന്ത്രം ചൊല്ലാം. തിരഞ്ഞെടുക്കപ്പെട്ട എണ്ണത്തിന് അനുസരിച്ചുള്ള മന്ത്രങ്ങള്‍ പൂർത്തിയാകുമ്പോൾ, പങ്കെടുക്കുന്ന എല്ലാവർക്കും ഈ പരിപാടിയിലെ പങ്കാളിത്തം വ്യക്തമാക്കുന്ന ഒരു വ്യക്തിഗത സർട്ടിഫിക്കറ്റും ഡിജിറ്റലായി ലഭിക്കും.

ജോഷിലെ 'ശ്രീ രാം മന്ത്ര ചാന്റ് റൂം' ചേരാനും ശ്രീരാമനായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക പേജ് കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക. മന്ത്രം ഉരുവിടുന്നതിന് അപ്പുറം തീം പശ്ചാത്തലമാക്കിയുള്ള ഫിൽട്ടറുകളും ശ്രീരാമ ഗാനങ്ങളുടെ ക്യൂറേറ്റ് ചെയ്ത പ്ലേലിസ്റ്റും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതല്‍ മെച്ചപ്പെട്ട അനുഭവവും ആപ്പ് വാഗ്ദാനം ചെയ്യുന്നു.
"ഞങ്ങളുടെ ആപ്പിലേക്ക് പുതിയ കണ്ടന്റും അനുഭവങ്ങളും കൊണ്ടുവരാനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് 'ശ്രീ റാം മന്ത്രം ചന്ത് റൂം'. ശ്രീരാമമന്ദിറിന്റെ സമർപ്പണത്തോടനുബന്ധിച്ചുള്ള ഈ ഡിജിറ്റൽ സംരംഭം, ശ്രീരാമമന്ത്രം ജപിക്കുന്ന ആത്മീയ പരിശീലനത്തിൽ കൂട്ടായി ഏർപ്പെടാനും ഉപയോക്താക്കളെ ക്ഷണിക്കുന്നു. ജോഷിലെയും ഡെയ്‌ലിഹണ്ടിലെയും പ്രത്യേക പേജിൽ ഞങ്ങളോടൊപ്പം ചേരുന്നതിന് എല്ലാവരേയും ക്ഷണിക്കുകയാണ്" ജോഷ് പ്രതിനിധി വ്യക്തമാക്കി.












Click it and Unblock the Notifications