Get Updates
Get notified of breaking news, exclusive insights, and must-see stories!

മാമ്പഴം വാങ്ങാം ഇഎംഐയ്ക്ക്; മാസം പണം അടച്ചാൽ മതി!.. ഓഫറുമായി കടയുടമ

കയ്യിൽ മുഴുവൻ പണം ഇല്ലെങ്കിലും ഇഎംഐ ഉള്ളത് കൊണ്ടാണ് പല സാധനങ്ങളും നമുക്ക് വാങ്ങാൻ പറ്റുന്നത്. വാഷിം​ഗ് മെഷിൻ. ടിവി. കംപ്യൂട്ടർ എന്നുവേണ്ട മുഴുവൻ തുക കൊടുത്ത് നമുക്ക് വാങ്ങാൻ സാധിക്കാത്ത പല പ്രൊ‍ഡക്റ്റുകളും ഇത്തരത്തിൽ വാങ്ങാറുണ്ട്. എന്നാൽ മാങ്ങ ഇഎംഐ ആയി വാങ്ങിയ ആളുകളുണ്ടോ...മാങ്ങയ്ക്കൊക്കെ എന്തിനാണ് ഇഎംഐ എന്നായിരിക്കും നിങ്ങളുടെ സംശയമല്ലേ...

അതെ എന്നാൽ മാങ്ങ ഇഎംഐയ്ക്ക് കിട്ടുന്ന സ്ഥലം ഉണ്ട്. മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പന്ത്രണ്ട് മാസക്കാലത്തേക്കോ നിങ്ങൾക്ക് മാങ്ങ വാങ്ങാൻ ഇഐഎം കിട്ടും. സാധരാണ ഫോണും കാര്യങ്ങളുമൊക്കെ വാങ്ങുന്നത് പോലെ തന്നെയാണ് ഈ മാങ്ങ ഇഎംഐയിൽ വാങ്ങുന്നതും. തവണകളായി അടച്ചാൽ മതി. പക്ഷേ മാങ്ങ വാങ്ങാൻ എന്തിനാണ് ഇഎംഐ എന്ന സംശയം ആയിരിക്കും നിങ്ങൾക്ക്. വിശദമായി പറയാം.

Mangoessss

പഴങ്ങളുടെ രാജാവാണ് അൽഫോൻസോ മാമ്പഴം. രുചിയിലും ​ഗുണത്തിലുമൊക്കെ അൽഫോൻസോയെ കടത്തിവെട്ടാൻ എളുപ്പമല്ല. എന്നാൽ അൽഫോൻസോയുടെ വില ഉയർന്നതോടെ മാങ്ങാപ്രേമികൾ ആകെ കഷ്ടത്തിലായി. റഫ്രിജറേറ്ററുകളും എയർകണ്ടീഷണറുകളും തവണകളായി വാങ്ങാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് മാമ്പഴം പാടില്ല, ഗുരുകൃപ ട്രേഡേഴ്‌സ് ആൻഡ് ഫ്രൂട്ട് പ്രോഡക്‌ട്‌സിന്റെ ഗൗരവ് സനസ് പറയുന്നു.

ദേവഗഡ്, രത്‌നഗിരി എന്നിവിടങ്ങളിൽനിന്നുള്ള അൽഫോൻസോ അല്ലെങ്കിൽ ഹാപ്പസ്' മാമ്പഴം നിലവിൽ ചില്ലറ വിപണിയിൽ ഡസൻ ഒന്നിന് 800 മുതൽ 1300 രൂപ വരെയാണ് വിൽക്കുന്നത്. പി.ടി.ഐയോട് സംസാരിക്കവെ, തന്റെ കുടുംബത്തിന്റെ ഔട്ട്‌ലെറ്റാണ് രാജ്യത്ത് ആദ്യമായി ഇഎംഐയിൽ മാമ്പഴം വിൽക്കുന്നതെന്ന് സനാസ് അവകാശപ്പെട്ടു.

"സീസണിന്റെ തുടക്കത്തിൽ വില എപ്പോഴും വളരെ കൂടുതലാണ്. റഫ്രിജറേറ്ററുകളും എസികളും മറ്റ് വീട്ടുപകരണങ്ങളും ഇഎംഐയിൽ വാങ്ങാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് മാമ്പഴം പാടില്ല? അപ്പോൾ എല്ലാവർക്കും മാമ്പഴം വാങ്ങാൻ കഴിയും," അദ്ദേഹം പറഞ്ഞു.

മൊബൈൽ ഫോണുകൾ തവണകളായി വാങ്ങുന്നതിന് സമാനമാണ് ഇഎംഐയിൽ പഴം അവന്റെ ഔട്ട്‌ലെറ്റിൽ വാങ്ങുന്നതിനുള്ള നടപടിക്രമം. ഉപഭോക്താവ് ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടതുണ്ട്, വാങ്ങുന്ന തുക മൂന്ന്, ആറ് അല്ലെങ്കിൽ 12 മാസത്തെ EMI-കളാക്കി മാറ്റും. എന്നാൽ ചുരുങ്ങിയത് 5000 രൂപയുടെ പർച്ചേസിന് ഈ പദ്ധതി ലഭ്യമാണ്. ഇതുവരെ നാല് ഉപഭോക്താക്കൾ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും സനാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+