Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബത്തമീസ്'.. നടൻ നവാസുദ്ദീൻ സിദ്ധിഖിക്കതിരെ പീഡന പരാതിയുമായി ഭാര്യ, 'മക്കളെ വിട്ട് തരില്ല'

ഇപ്പോൾ വീണ്ടും നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആലിയ. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ആലിയ നടനെതിരെ തുറന്നടിച്ചത്.

aliya-1677318041.jpg -Properties

നടൻ നവാസുദ്ദീൻ സിദ്ദിഖിയുടേയും ഭാര്യ ആലിയയുടേയും വിവാഹ മോചന പോരാട്ടങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറയുകയാണ്. ഏതാനും ദിവസം മുൻപ് ആലിയയെത്തെകിരെ നടന്റെ അമ്മ മെഹ്റുനിസ പോലീസിൽ പരാതി നൽകിയിരുന്നു. ഉപദ്രവിക്കണം എന്ന ഉദ്ദേശത്തില്‍ മകന്റെ മുൻഭാര്യ വീട്ടിലെത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നായിരുന്നു മെഹ്റുന്നീസയുടെ ആരോപണം. അതിനിടെ ഇപ്പോൾ വീണ്ടും നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ആലിയ. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ആലിയ നടനെതിരെ തുറന്നടിച്ചത്.

നവാസുദ്ദീൻ അയാളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്

നവാസുദ്ദീൻ അയാളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്


തന്നെ നടൻ പീഡിപ്പിച്ചെന്നും മക്കളെ തനിക്ക് വേണമെന്നും ആയിഷ പറഞ്ഞു.നവാസുദ്ദീൻ അയാളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. കുട്ടികളെ എങ്ങനെ വളർത്തിയെന്നതിനെ കുറിച്ച് നവാസിന് യാതൊരു ധാരണയുമില്ലെന്നും അവർ കുറ്റപ്പെടുത്തി. നിങ്ങളുടെ പണം ഉപയോഗിച്ച് നിങ്ങൾക്ക് ആരേയും വിലക്ക് വാങ്ങാം. എന്നാൽ എന്റെ മക്കളെ തട്ടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കില്ല, നിങ്ങൾ അവരെ എവിടെയാണ് പാർപ്പിക്കുക? അവർ നിങ്ങളുടെ കൂടെ നിൽക്കുമെന്ന് കരുതുന്നുണ്ടോ? അച്ഛൻ എന്താണെന്ന് പോലും അവർക്കറിയില്ല', ആലിയ പറഞ്ഞു.

രണ്ട് വയസ്സുകാരൻ മകനെ അവിഹിത സന്തതി എന്ന്

രണ്ട് വയസ്സുകാരൻ മകനെ അവിഹിത സന്തതി എന്ന്


'ഒരു മികച്ച നടൻ, പലപ്പോഴും ഒരു മികച്ച മനുഷ്യനാകാൻ ശ്രമിക്കുന്നു! നവാസുദീന്റെ അമ്മ തന്റെ രണ്ട് വയസ്സുകാരൻ മകനെ അവിഹിത സന്തതി എന്ന് വിളിച്ചു, എന്ത് ഹൃദയശൂന്യയായ അമ്മയാണവർ. ഇന്നലെ വെർസോവ പോലീസ് സ്റ്റേഷനിൽ ഒരു ബലാത്സംഗ പരാതി (തെളിവോടെ) ഫയൽ ചെയ്തിട്ടുണ്ട്. എന്ത് സംഭവിച്ചാലും എന്റെ നിരപരാധികളായ കുട്ടികളെ ഈ ഹൃദയശൂന്യരായ മനുഷ്യരുടെ കൈകളിലേക്ക് പോകാൻ ഞാൻ അനുവദിക്കില്ല, വീഡിയോയിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ആലിയ പറഞ്ഞു.

അച്ഛനെക്കുറിച്ച് കുഞ്ഞിനും അറിയില്ലെന്ന്

അച്ഛനെക്കുറിച്ച് കുഞ്ഞിനും അറിയില്ലെന്ന്

മകനെ നവാസുദീൻ സ്പർശിച്ചിട്ടുപോലുമില്ല . അച്ഛനെക്കുറിച്ച് കുഞ്ഞിനും അറിയില്ലെന്ന് പോലും ആലിയ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ദുബായിയിൽ ഉണ്ടായിരുന്ന നാളുകളിൽ അദ്ദേഹം മകന് കരുതലോ സ്നേഹമോ നൽകിയില്ലെന്നും ആലിയ കുറ്റപ്പെടുത്തിയിരുന്നു. മാതാപിതാക്കൾക്കിടയിൽ നടക്കുന്നത് കുട്ടികൾക്ക് മനസിലാകുന്നുണ്ടോയെന്ന ചോദ്യത്തിന് മകൾക്ക് 12 വയസായെന്നും മകൻ ഇപ്പോഴും കുഞ്ഞൊണെന്നുമായിരുന്നു ആലിയയുടെ മറുപടി.

നവാസുദ്ദീൻ സിദ്ധിഖിയും സമ്മിൽ വിവാഹം കഴിക്കുന്നത്

നവാസുദ്ദീൻ സിദ്ധിഖിയും സമ്മിൽ വിവാഹം കഴിക്കുന്നത്

2010 ലായിരുന്നു ആലിയയും നവാസുദ്ദീൻ സിദ്ധിഖിയും സമ്മിൽ വിവാഹം കഴിക്കുന്നത് ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. 2020 ലായിരുന്നു നടനിൽ നിന്നും ആലിയ വിവാഹ മോചനം തേടി കേസ് നൽകുന്നത്. വാസുദ്ദീന്‍ സിദ്ദിഖിക്കിക്കും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ ആലിയ ഗാര്‍ഹിക പീഢന പരാതിയും നല്‍കിയിരുന്നു. എന്നാൽ പിന്നീട് ഇവർ പരാതിയിൽ നിന്നും പിൻമാറുകയായിരുന്നു. താൻ കോവിഡ് ബാധിച്ച് കിടന്നപ്പോൾ സിദ്ധിഖി തന്നെ പരിചരിച്ചിരുന്നുവെന്നും അപ്പോഴാണ് തന്റെ മനസ് മാറിയതെന്നുമായിരുന്നു അവർ പറഞ്ഞത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+