ഡാറ്റ വേണ്ടെങ്കിൽ എന്തിന് പണം കൊടുക്കണം? എസ്എംസിനും കോളിനും മാത്രമായി ഇനി പ്രത്യേക റീചാർജ് പ്ലാനുകൾ
ഡൽഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് വോയ്സ് കോളുകൾക്കും എസ് എം എസുകൾക്കും പ്രത്യേക മൊബൈൽ റീചാർജ് പ്ലാൻ നൽകണമെന്ന് മൊബൈൽ സേവന ദാതാക്കളോട് ടെലികോം റെഗുലേറ്റർ ട്രായ്. ഇതിനായി താരിഫ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടാനും ഭേദഗതിയിൽ പറയുന്നു.
വോയ്സ്, എസ് എം എസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണമെന്നും 365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാനെന്നും 2024 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണം ചട്ടത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. ഈ നീക്കം ഉപഭോക്താക്കൽക്ക് ഗുണം ചെയ്യുന്നതാണ്.

വീടുകളിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉള്ള കുടുംബങ്ങൾക്ക് ഡാറ്റ ഉൾപ്പെടുന്ന റീചാർജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. നിലവിൽ കമ്പനികൾ നൽകുന്ന റീച്ചാർജ് പ്ലാനുകൾ ഭൂരിഭാഗവും വോയ്സ് കോൾ, എസ് എം എസ്, ഇന്റർനെറ്റ്, ഒ ടി ടി സബ്സ്ക്രിപ്ഷൻ എന്നിവ കൂടി ഉൾപ്പെട്ടതാണ്. പലർക്കും ഈ സൗകര്യങ്ങളൊന്നും ആവശ്യം വരാറുമില്ല.
ഈ മാറ്റം ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗത്തിന് പ്രത്യേകിച്ച് 150 ദശലക്ഷക്കണക്കിന് 2 ജി ഉപയോക്താക്കൾ, ഡ്യുവൽ സിം ഉപയോഗിക്കുന്നവർ, പ്രായമായ വ്യക്തികൾ തുടങ്ങിയവർക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നീക്കം അവർ ഉപയോഗിക്കാത്ത സേവനങ്ങൾക്ക് അധിക തുക ചെലവഴിക്കുന്നതിന് പകരം അവർക്ക് ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം നൽകാൻ അനുവദിക്കുന്നു.
നിലവിൽ ഫീച്ചർ ഫോൺകൾ ഉപയോഗിക്കുന്നവർ പോലും ഡാറ്റ ഉൾപ്പെടുന്ന റീചാർജ് ചെയ്യേണ്ടിവരുന്നു. വോയ്സും എസ് എം എസും മാത്രമുള്ള എസ് ടി വി നിർബന്ധമാക്കുന്നത് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോഗ്താക്കൾക്ക് ഒരു ഓപ്ഷൻ നൽകുമെന്നും നിരീക്ഷിക്കപ്പെടുന്നു.
വോയ്‌സും എസ്എംഎസും മാത്രം എസ്ടിവി നിർബന്ധമാക്കുന്നത് ഡാറ്റ ആവശ്യമില്ലാത്ത സബ്‌സ്‌ക്രൈബർമാർക്ക് ഒരു ഓപ്ഷൻ നൽകുമെന്നും നിരീക്ഷിക്കപ്പെടുന്നു. ബണ്ടിൽ ചെയ്ത ഓഫറുകളും ഡാറ്റ മാത്രം ഉള്ള വൗച്ചറുകളും നൽകാനുള്ള സ്വാതന്ത്ര്യം സേവനദാതാക്കൾക്ക് ഉള്ളതിനാൽ ഇത് ഒരു തരത്തിലും ഡാറ്റ ഉൾപ്പെടുത്താനുള്ള സർക്കാർ മുൻകൈക്ക് എതിരാവില്ല.












Click it and Unblock the Notifications