കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നീയത് അര്‍ഹിക്കുന്നില്ല', ഹണിപ്രീതിന്റെ ജാമ്യാപേക്ഷ തള്ളി, തലങ്ങും വിലങ്ങുമോടി പോലീസ്....

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തുമകളും ഹരിയാണ പോലീസ് പ്രഖ്യാപിച്ച പിടികിട്ടാ പുള്ളികളില്‍ ഒന്നാമത്തെ ആളുമായ ഹണിപ്രീത് സിങ്ങിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. പൊലീസിനെ വെട്ടിച്ച് ഒളിച്ചു കഴിയുന്ന ഹണിപ്രീത് ജാമ്യം അര്‍ഹിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

നിനച്ചാല്‍ പിന്നെ സര്‍വ്വനാശം, വേണ്ടിവന്നാല്‍ യുദ്ധം, ട്രംപ്-ഉത്തരകൊറിയ പോര് മുറുകുന്നു...നിനച്ചാല്‍ പിന്നെ സര്‍വ്വനാശം, വേണ്ടിവന്നാല്‍ യുദ്ധം, ട്രംപ്-ഉത്തരകൊറിയ പോര് മുറുകുന്നു...

ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ ആര്യയാണ് കോടതിയിലെത്തി ജാമ്യാപേക്ഷ നല്‍കിയത്. ഹണിപ്രീത് തിങ്കളാഴ്ച ദില്ലിയില്‍ ഉണ്ടായിരുന്നുവെന്നും പ്രദീപ് കുമാര്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ബുര്‍ഖ ധരിച്ച സ്ത്രീ ഹണിപ്രീത് ആണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

ടൈംപാസ്

ടൈംപാസ്

ജാമ്യാപേക്ഷ ഹണിപ്രീതിന് വെറും ടൈംപാസ് മാത്രമാണെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചത്. ഹണിപ്രീതിന് പഞ്ചാബ് ഹൈക്കോടതിയിലോ ഹരിയാണ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ നല്‍കാമായിരുന്നു. കോടതിയുടെ നിയമപരിധിയിലാണോ ഹണിപ്രീത് ഉള്ളതെന്ന് പരിശോധിക്കും. കീഴടങ്ങല്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ഹണിപ്രീതിനു തന്നെ വിടുന്നുവെന്നും കോടതി നിരീക്ഷിച്ച

സഹകരിക്കും

സഹകരിക്കും

ഹണിപ്രീത് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഹണിപ്രീതിന്റെ ജീവന് ഭീഷണിയുണ്ടെന്നും പഞ്ചാബിലെയും ഹരിയാണയിലെയും ലഹരിമാഫിയ ഹണിപ്രീതിന്റെ പിന്നാലെയുണ്ടെന്നും അതിനാലാണ് ജാമ്യത്തിനായി ദില്ലി ഹൈക്കോടതിയെ സമീപിച്ചതെന്നുമാണ് ഹണിപ്രീതിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

നിയമം അനുസരിക്കുന്ന സ്ത്രീ

നിയമം അനുസരിക്കുന്ന സ്ത്രീ

താന്‍ നിയമം അനുസരിക്കുന്ന സ്ത്രീ ആണെന്നും അന്വേഷണവുമായി സഹകരിക്കും ജാമ്യാപേക്ഷയില്‍ ഹണിപ്രീത് പറഞ്ഞിരുന്നു. ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹണിപ്രീത് സിങ്ങ്. പ്രിയങ്ക തനേജ എന്നാണ് യഥാര്‍ത്ഥ പേര്.

തിരച്ചില്‍

തിരച്ചില്‍

ഒളിവിലുള്ള ഹണിപ്രീതിനു വേണ്ടി ഹരിയാണ, രാജസ്ഥാന്‍ പോലീസ് സംയുക്തമായി തിരച്ചില്‍ തുടരുമ്പോളാണ് തിങ്കളാഴ്ച ഹണിപ്രീത് ദില്ലിയിലുണ്ടായിരുന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. 51, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുര്‍മീത് സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ഹണിപ്രീതിനും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

നേപ്പാളില്‍ ഇല്ല..

നേപ്പാളില്‍ ഇല്ല..

ഹണിപ്രീത് സിങ്ങ് തങ്ങളുടെ രാജ്യത്തില്ലെന്ന് നേപ്പാള്‍ അറിയിച്ചിരുന്നു. ഹണിപ്രീത് നേപ്പാളിലുണ്ടോയെന്ന് പരിശോധിച്ചുവെന്നും അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിനു ശേഷം നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹണിപ്രീതിനെ നേപ്പാളിലെ ബിരാട്‌നഗറില്‍ വെച്ചും കാഠ്മണ്ഡുവില്‍ വെച്ചും കണ്ടെന്നും ചിലര്‍ പോലീസിനെ അറിയിച്ചിരുന്നു.

English summary
You don't deserve it, Delhi High Court trashes Honeypreet Insan's anticipatory bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X