കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധമുണ്ടോ : ശ്രീ ശ്രീ രവിശങ്കറിനെതിരെ ആഞ്ഞടിച്ച് കോടതി

Google Oneindia Malayalam News

ദില്ലി: യമുനാ തീരം ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പരിപാടിയ്ക്ക് വേണ്ടി നശിപ്പിച്ച സംഭവത്തില്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ ആഞ്ഞടിച്ച് അന്താരാഷ്ട്ര ഗ്രീന്‍ ട്രിബ്യൂണല്‍. രവിശങ്കറിന് ഉത്തരവാദിത്തമില്ലെന്ന് വിമര്‍ശിച്ച കോടതി തോന്നുന്നതെല്ലാം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നുണ്ടോയെന്നും ആരാഞ്ഞു. കഴിഞ്ഞ വര്‍ഷം ദില്ലിയില്‍ യമുനാ തീരത്ത് മൂന്ന് വര്‍ഷം നീണ്ടുനിന്ന സാംസ്‌കാരിക സമ്മേളനത്തിന് വേണ്ടി യമുന റിവര്‍ ബെഡ് നശിപ്പിച്ച സംഭവത്തിലാണ് കോടതിയുടെ വിമര്‍ശം.

എന്നാല്‍ യമുനാ തീരം നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ദില്ലി സര്‍ക്കാരിനും ഗ്രീന്‍ ട്രിബ്യൂണലിനുമാണെന്ന ആരോപണവുമായി രവിശങ്കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാംസ്‌കാരിക സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് അവരാണെന്നും അതുകൊണ്ടുതന്നെ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം സര്‍ക്കാരിനും ഗ്രീന്‍ ട്രിബ്യൂണലിനുമാണെന്നും രവിശങ്കര്‍ പറഞ്ഞു.

 ആരാണ് ഉത്തരവാദികള്‍

ആരാണ് ഉത്തരവാദികള്‍

പരിസ്ഥിതി നശിപ്പിക്കപ്പെട്ടതിന്റെ പേരില്‍ പിഴ ചുമത്തുകയാണെങ്കില്‍ അത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നാണ് ഈടാക്കേണ്ടതെന്നും യമുനാ തീരം പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നുവെങ്കില്‍ സാംസകാരിക സമ്മേളനം നടത്താന്‍ അനുമതി നല്‍കാന്‍ പാടില്ലായിരുന്നുവെന്നും രവിശങ്കര്‍ ആരോപിയ്ക്കുന്നു.

രാജ്യത്ത് ഇരട്ട നീതിയോ

രാജ്യത്ത് ഇരട്ട നീതിയോ

2016ല്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ലോക സംസ്‌കാരിക സമ്മേളനം നടത്തിയതിനെ തുടര്‍ന്ന് യമുനാതീരം നശിപ്പിച്ച സംഭവത്തില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ അഞ്ച് കോടി രൂപ പിഴയടയ്ക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് പിഴ ചുമത്തിയിരുന്നു.

 ആര്‍ട്ട് ഓഫ് ലിവിംഗ് സാംസ്‌കാരിക സമ്മേളനം

ആര്‍ട്ട് ഓഫ് ലിവിംഗ് സാംസ്‌കാരിക സമ്മേളനം

2016 മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുനാ നദിയുടെ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക സമ്മേളനം അരങ്ങേറിയത്.

4 42 കോടിയുടെ നഷ്ടം

4 42 കോടിയുടെ നഷ്ടം

ജലവിഭവ വകുപ്പിലെ വിദഗ്ദര്‍ നടത്തിയ പഠനത്തില്‍ പരിപാടി നടന്നതിന് ശേഷം യമുനാ നദിയുടെ തീരത്ത് വന്‍ നാശനഷ്ടമുണ്ടായെന്നും തീരത്തെ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് മാറ്റണമെങ്കില്‍ 42 രൂപ ചെലവുവരുമെന്നും പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി പത്തുവര്‍ഷത്തോളം സമയം അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോപണങ്ങള്‍ തള്ളി

ആരോപണങ്ങള്‍ തള്ളി

യമുനാ തീരം നശിപ്പിച്ചുവെന്നുള്ള എല്ലാത്തരത്തിലുള്ള ആരോപണങ്ങളും ആദ്യമേ തന്നെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ തള്ളിക്കളഞ്ഞിരുന്നു. ലോകത്തെ എല്ലാ സാംസ്‌കാരിക പരിപാടികളും നദീതീരങ്ങളിലാണ് നടക്കാറുള്ളതെന്നും നദികളെ സംരക്ഷിക്കാനുള്ള ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നുമുള്ള വാദങ്ങള്‍ കൊണ്ട് ഇതിനെ പ്രതിരോധിക്കാനാണ് ഫൗണ്ടേഷന്‍ ശ്രമിച്ചത്.

English summary
The country's top environment court came down forcefully today on spiritual guru Sri Sri Ravi Shankar, stating,"You have no sense of responsibility. Do you think you have the liberty to say whatever you want?"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X