കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിര ഗാന്ധി എങ്ങനെ ധനമന്ത്രിയായി? സ്വപ്‌ന ബജറ്റ് ചിദംബരം വക, കേന്ദ്ര ബജറ്റിന്റെ 10 പ്രത്യേകതകള്‍

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മല സീതാരാമന്റെ രണ്ടാം ബജറ്റ് അവതരണമാണിത്. ധനകാര്യ മന്ത്രിയാകുന്ന രാജ്യത്തെ രണ്ടാം വനിതയാണ് നിര്‍മല. ആദ്യത്തേത് ഇന്ദിര ഗാന്ധിയായിരുന്നു. ഇന്ദിര ഗാന്ധി ധനമന്ത്രിയായത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ്.

മോദി സര്‍ക്കാര്‍ രണ്ടാംതവണ തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ ജൂലൈ അഞ്ചിനാണ് നിര്‍മല തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ഒട്ടേറെ പ്രത്യകതകളുള്ള ബജറ്റുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പത്ത് പ്രത്യേകതകള്‍ ഇങ്ങനെ വിശദീകരിക്കാം...

ആദ്യ ബജറ്റ് ഇടക്കാലത്തേക്ക്

ആദ്യ ബജറ്റ് ഇടക്കാലത്തേക്ക്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് ഇടക്കാല ബജറ്റായിരുന്നു. 1947 നവംബര്‍ 26നാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രി ആര്‍കെ ശനുകം ചെട്ടി അവതരിപ്പിച്ച ബജറ്റ് സമ്പദ് വ്യവസ്ഥയുടെ അവലോകനം മാത്രമായിരുന്നു. 100 ദിവസം കഴിഞ്ഞാല്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനുള്ള സാഹചര്യത്തിലാണ് പ്രത്യേക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത്.

ഇന്ദിര എങ്ങനെ ധനമന്ത്രിയായി

ഇന്ദിര എങ്ങനെ ധനമന്ത്രിയായി

പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ധനമന്ത്രിയായതും ബജറ്റ് അവതരിപ്പിച്ചതും യാദൃശ്ചികമായ സംഭവമായിരുന്നു. 1969ല്‍ 14 ബാങ്കുകള്‍ ദേശസാല്‍ക്കരിക്കാന്‍ ഇന്ദിര തീരുമാനിച്ചത് കോണ്‍ഗ്രസില്‍ വന്‍ വിവാദമാകുകയും ധനമന്ത്രി മൊറാര്‍ജി ദേശായി രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ധനവകുപ്പ് ഇന്ദിര ഏറ്റെടുത്തതും ബജറ്റ് അവതരിപ്പിച്ചതും. ധനമന്ത്രിയായ ആദ്യ വനിത എന്ന ബഹുമതിയും ഇന്ദിര ഗാന്ധിക്കാണ്.

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത് ആര്

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത് ആര്

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രിയാണ് മൊറാര്‍ജി ദേശായി. പത്ത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരമുണ്ട്. അദ്ദേഹം ഒമ്പത് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ചു. പ്രണബ് മുഖര്‍ജി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഹല്‍വ വിതരണം

ഹല്‍വ വിതരണം

ബജറ്റിന്റെ പിന്നാമ്പുറങ്ങളില്‍ ഒരു ഹല്‍വ വിതരണ ചടങ്ങുണ്ട്. ശുഭകാര്യങ്ങള്‍ മധുരം നല്‍കി തുടങ്ങണം എന്നാണല്ലോ... ബജറ്റ് അവതരണത്തിന് പത്ത് ദിവസം മുമ്പ് ബജറ്റ് നിര്‍ദേശങ്ങള്‍ പ്രിന്റ് ചെയ്യും. ഈ വേളയിലാണ് ഹല്‍വ തയ്യാറക്കലും ബജറ്റിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വിതരണം ചെയ്യലും.

രാജീവ് ഗാന്ധിയുടെ റെക്കോഡ്

രാജീവ് ഗാന്ധിയുടെ റെക്കോഡ്

പ്രധാനമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി. 1984ല്‍ വിപി സിങ് ആയിരുന്നു ധനമന്ത്രി. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. കോണ്‍ഗ്രസില്‍ പടലപ്പിണക്കങ്ങളും തുടങ്ങി. 1987ല്‍ വിപി സിങ് മന്ത്രിസഭയില്‍ നിന്ന് പുറത്തായി. കോണ്‍ഗ്രസില്‍ നിന്നും ലോക്‌സഭയില്‍ നിന്നും അദ്ദേഹം രാജിവച്ചു. തുടര്‍ന്ന് 1987-88 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്.

സ്വപ്‌ന ബജറ്റ് ചിദംബരത്തിന്റേത്

സ്വപ്‌ന ബജറ്റ് ചിദംബരത്തിന്റേത്

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വപ്‌ന ബജറ്റ് എന്ന് വിളിക്കുന്നത് 1997-98 സാമ്പത്തിക വര്‍ഷം അവതരിപ്പിച്ച ബജറ്റാണ്. അന്ന് ധനമന്ത്രി പി ചിദംബരമായിരുന്നു. വരുമാന നികുതിയും കോര്‍പറേറ്റ് നികുതിയുമെല്ലാം കുറച്ചതാണ് ഈ വിശേഷണം വരാന്‍ കാരണം.

 ഭരണഘടന പ്രതിസന്ധി

ഭരണഘടന പ്രതിസന്ധി

1998-99 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് പാസാക്കിയത് യാതൊരു ചര്‍ച്ചയുമില്ലാതെയാണ്. ഭരണഘടന പ്രതിസന്ധി നേരിട്ട നാളുകളായിരുന്നു അത്. പ്രധാനമന്ത്രി എല്‍കെ ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമില്ലാത്തതിനാല്‍ പിരിച്ചുവിട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. ബജറ്റ് പാസാക്കാന്‍ വേണ്ടി മാത്രം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുകയായിരുന്നു.

 ബജറ്റ് അവതരണം വൈകീട്ട് അഞ്ചിന്

ബജറ്റ് അവതരണം വൈകീട്ട് അഞ്ചിന്

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത് വൈകീട്ട് അഞ്ചിനായിരുന്നു. ഫെബ്രുവരി മാസത്തിലെ അവസാന പ്രവൃത്തിദിവസം വൈകീട്ട് അഞ്ചിന് ബജറ്റ് എന്നതായിരുന്നു പതിവ്. എന്നാല്‍ 1999ല്‍ പതിവ് തെറ്റിച്ച് പകല്‍ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ഇത്തരത്തില്‍ ആദ്യം ബജറ്റ് അവതരിപ്പിച്ചത്.

റെയില്‍വെ ബജറ്റ് ഒഴിവാക്കി

റെയില്‍വെ ബജറ്റ് ഒഴിവാക്കി

ആദ്യം റെയില്‍വെ ബജറ്റ്, തൊട്ടടുത്ത ദിവസം കേന്ദ്ര ബജറ്റ് എന്നതായിരുന്നു പഴയ രീതി. 2016ല്‍ ഇതില്‍ മാറ്റം വരുത്തി മോദി സര്‍ക്കാര്‍. രണ്ടു ബജറ്റുകളും ഒരുമിച്ച് അവതരിപ്പിക്കാന്‍ തുടങ്ങി. 92 വര്‍ഷത്തെ ബജറ്റ് ചരിത്രത്തില്‍ ആദ്യമായി 2016ലാണ് ഈ മാറ്റം സംഭവിച്ചത്.

ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

ഫെബ്രുവരിയിലെ അവസാന ദിനം ബജറ്റ് അവതരണം എന്ന രീതി മാറ്റിയത് 2017ലാണ്. അന്ന് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്ന് മുതല്‍ ബജറ്റ് നിര്‍ദേശം നടപ്പാക്കാന്‍ സമയം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് സമയം മാറ്റിയത്.

നിര്‍മല കസറുമോ

നിര്‍മല കസറുമോ

2020ലെ ബജറ്റ് നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ വരവ്-ചെലവ് പ്രഖ്യാപനങ്ങളില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. നികുതി ഘടനയിലെ മാറ്റവും പ്രതീക്ഷിക്കുന്നു. ബജറ്റ് തയ്യറാക്കുന്ന അന്തിമ നടപടികളിലാണ് ധനമന്ത്രാലയം.

സൗദി രാജകുമാരനെതിരെ പുതിയ ആരോപണം; ആമസോണ്‍ മേധാവിയുടെ ഫോണ്‍ ചോര്‍ത്തി- റിപ്പോര്‍ട്ട്

ധൈര്യമുണ്ടെങ്കില്‍ സിഎഎ നടപ്പാക്കൂ; അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍, ഇത് നല്ല സൂചനയല്ല

English summary
You Know 10 Interesting Facts On The Indian Budget; Details Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X