ട്വിറ്ററില്‍ ഈ വര്‍ഷവും മോദി തന്നെ; പരാജയം അറിയാത്ത നേതാവ്, പിന്നെ ഇസ്രോയും വിജയും
ദില്ലി: 2019 വിട പറയുകയാണ്. ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ട്വീറ്റ്, അല്ലെങ്കില്‍ വിഷയം എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത് രസകരമായ വിവരങ്ങള്‍. വിവിധങ്ങളായ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ലോകം ചര്‍ച്ച ചെയ്ത വിഷയങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. 2019ലെ ഗോള്‍ഡന്‍ ട്വീറ്റിന് ഉടമ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച വേളയില്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഏറ്റവും കൂടുതല്‍ പേര് ചര്‍ച്ച ചെയ്തതും പങ്കുവച്ചതും.
നമ്മള് ഒരുമിച്ച് വളരും
നമ്മള് ഒരുമിച്ച് പുരോഗതിയിലേക്ക്
നമ്മള് ഒരുമിച്ച് ശക്തമായ രാജ്യം കെട്ടിപ്പടുക്കും
ഇന്ത്യ ഒരിക്കല്‍കൂടി ജയിച്ചിരിക്കുന്നു, വിജയിഭാരത്- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ട്വിറ്റര്‍ ലോകം രണ്ടമത് ചര്‍ച്ച ചെയ്ത വിഷയമാണ് ചന്ദ്രയാന്‍ 2ന്റെ ദൗത്യം. ചന്ദ്രയാന്റെ വിജയ കുതിപ്പില്‍ ഐസ്ആര്‍ഒയെ പുകഴ്ത്തി നാസ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോദിയുടെ ട്വീറ്റിന് ശേഷം നാസയുടെ ഈ ട്വീറ്റാണ് ഏറ്റവും വൈറലായത്. എത്ര പേര് ട്വീറ്റ് കണ്ടു, ലൈക്കടിച്ചു, കമന്റ് ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് വൈറല്‍ ട്വീറ്റുകള്‍ ട്വിറ്റര്‍ ഇന്ത്യ കണ്ടെത്തിയത്.
സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്ത ട്വീറ്റ് തമിഴ് നടന് വിജയിയുടെതായിരുന്നു. അദ്ദേഹത്തിന്റെ ബിഗില്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുള്ള ട്വീറ്റാണ് ഏറെ പേര് കണ്ടത്. ഒട്ടേറെ പേര് ഇതിനോട് പ്രതികരിച്ചിരുന്നു.
കായിക ലോകത്ത് തിളങ്ങിയ ട്വീറ്റ് ക്രിക്കറ്റ് താരം വിരാട് കോലിയുടെതാണ്. ധോണിയുടെ ജന്മദിനത്തില് അദ്ദേഹത്തിന് ആശംസ നേര്‍ന്നുള്ളതായിരുന്നു കോലിയുടെ ട്വീറ്റ്. രണ്ടു താരങ്ങളും ഒരുമിച്ചുള്ള ചിത്രമാണ് കോലി പങ്കുവച്ചത്. കായിക പ്രേമികള്‍ ഏറെ സന്തോഷത്തോടെയാണ് കോലിയുടെ ട്വീറ്റ് സ്വീകരിച്ചത്. അമിതാഭ് ബ്ച്ചന്‍, എആര്‍ റഹ്മാന്, സംവിധായകന് ആറ്റ്ലി എന്നിവരുടെ ട്വീറ്റുകളും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications