കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ ഈ വര്‍ഷവും മോദി തന്നെ; പരാജയം അറിയാത്ത നേതാവ്, പിന്നെ ഇസ്രോയും വിജയും

Google Oneindia Malayalam News

ദില്ലി: 2019 വിട പറയുകയാണ്. ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ട്വീറ്റ്, അല്ലെങ്കില്‍ വിഷയം എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത് രസകരമായ വിവരങ്ങള്‍. വിവിധങ്ങളായ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ലോകം ചര്‍ച്ച ചെയ്ത വിഷയങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. 2019ലെ ഗോള്‍ഡന്‍ ട്വീറ്റിന് ഉടമ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച വേളയില്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്തതും പങ്കുവച്ചതും.

നമ്മള്‍ ഒരുമിച്ച് വളരും
നമ്മള്‍ ഒരുമിച്ച് പുരോഗതിയിലേക്ക്
നമ്മള്‍ ഒരുമിച്ച് ശക്തമായ രാജ്യം കെട്ടിപ്പടുക്കും
ഇന്ത്യ ഒരിക്കല്‍കൂടി ജയിച്ചിരിക്കുന്നു, വിജയിഭാരത്- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

Modi

ട്വിറ്റര്‍ ലോകം രണ്ടമത് ചര്‍ച്ച ചെയ്ത വിഷയമാണ് ചന്ദ്രയാന്‍ 2ന്റെ ദൗത്യം. ചന്ദ്രയാന്റെ വിജയ കുതിപ്പില്‍ ഐസ്ആര്‍ഒയെ പുകഴ്ത്തി നാസ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോദിയുടെ ട്വീറ്റിന് ശേഷം നാസയുടെ ഈ ട്വീറ്റാണ് ഏറ്റവും വൈറലായത്. എത്ര പേര്‍ ട്വീറ്റ് കണ്ടു, ലൈക്കടിച്ചു, കമന്റ് ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് വൈറല്‍ ട്വീറ്റുകള്‍ ട്വിറ്റര്‍ ഇന്ത്യ കണ്ടെത്തിയത്.

സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്ത ട്വീറ്റ് തമിഴ് നടന്‍ വിജയിയുടെതായിരുന്നു. അദ്ദേഹത്തിന്റെ ബിഗില്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുള്ള ട്വീറ്റാണ് ഏറെ പേര്‍ കണ്ടത്. ഒട്ടേറെ പേര്‍ ഇതിനോട് പ്രതികരിച്ചിരുന്നു.

കായിക ലോകത്ത് തിളങ്ങിയ ട്വീറ്റ് ക്രിക്കറ്റ് താരം വിരാട് കോലിയുടെതാണ്. ധോണിയുടെ ജന്‍മദിനത്തില്‍ അദ്ദേഹത്തിന് ആശംസ നേര്‍ന്നുള്ളതായിരുന്നു കോലിയുടെ ട്വീറ്റ്. രണ്ടു താരങ്ങളും ഒരുമിച്ചുള്ള ചിത്രമാണ് കോലി പങ്കുവച്ചത്. കായിക പ്രേമികള്‍ ഏറെ സന്തോഷത്തോടെയാണ് കോലിയുടെ ട്വീറ്റ് സ്വീകരിച്ചത്. അമിതാഭ് ബ്ച്ചന്‍, എആര്‍ റഹ്മാന്‍, സംവിധായകന്‍ ആറ്റ്‌ലി എന്നിവരുടെ ട്വീറ്റുകളും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

English summary
You know which tweets went viral in 2019? Year End Story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X