കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി വീണ്ടും നുണ പറഞ്ഞിരിക്കുന്നു... അമേത്തിയിലെ പ്രസംഗത്തിന് രാഹുലിന്റെ മറുപടി!!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രി വീണ്ടും നുണ പറഞ്ഞിരിക്കുന്നു...

ദില്ലി: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ കഴിഞ്ഞ ദിവസം ഗംഭീര പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി മോദി നടത്തിയിരുന്നു. റഷ്യയുടെ സഹകരണത്തോടെ എകെ 203 തോക്കുകള്‍ അമേത്തിയിലെ ആയുധശാലയില്‍ നിര്‍മിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാല്‍ രാഹുല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രി വീണ്ടും കള്ളം പറഞ്ഞിരിക്കുന്നു എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. എവിടെ ചെന്നാലും സ്വന്തം ശീലങ്ങള്‍ മോദി മറക്കില്ലെന്നും രാഹുല്‍ പരിഹസിച്ചു.

1

2010ല്‍ ആയുധ ഫാക്ടറിയുടെ തറക്കല്ലിട്ടത് ഞാനാണ്. വര്‍ഷങ്ങളാണ് ആ ഫാക്ടറിയില്‍ നിന്ന് ചെറുകിട ആയുധങ്ങള്‍ നിര്‍മിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മോദിജി അവിടെ ചെന്നിരുന്നു. അവിടെയും പ്രധാനമന്ത്രി സ്വന്തം ശീലങ്ങള്‍ പുറത്തെടുത്തു. വീണ്ടും നുണ പറഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് ഒട്ടും നാണക്കേട് തോന്നുന്നില്ലേ, ഇങ്ങനെ നുണ പറയാന്‍ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അതേസമയം റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ ആധുനിക രീതിയിലുള്ള ആയുധങ്ങളാണ് ഇവിടെ നിന്ന് നിര്‍മിക്കുന്നതെന്ന് മോദി അവകാശപ്പെട്ടിരുന്നു.

അമേത്തിയിലെ വികസനത്തില്‍ നിങ്ങള്‍ ഭയപ്പെടുന്നുണ്ട്. കാരണം കോര്‍വയില്‍ നടക്കുന്ന സംയുക്ത സംരംഭം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലേ. ഇത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ധാരണപ്രകാരമാണ് തോക്കുകള്‍ നിര്‍മിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം എല്ലാവരുടെയും വികസനം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി കൊണ്ടുവന്നതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തങ്ങള്‍ക്ക് വോട്ടുചെയ്യാത്തവര്‍ക്കും വികസനം കൊണ്ടുവരാനാണ് ബിജെപി താല്‍പര്യപ്പെടുന്നത്. അമേത്തിക്ക് പുതിയൊരു മേല്‍വിലാസം ഇതിലൂടെ ലഭിക്കുമെന്നും മോദി പറഞ്ഞു.

അതേസമയം രാഹുലിനെതിരെ പരോക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ചിലര്‍ മെയ്ഡ് ഇന്‍ ഉജ്ജയിന്‍, മെയ്ഡ് ഇന്‍ ജെയ്പൂര്‍, മെയ്ഡ് ഇന്‍ ജെയ്‌സാല്‍മീര്‍ എന്നൊക്കെ പറഞ്ഞ് നടക്കുന്നുണ്ട്. എന്നാല്‍ ഇത് മോദിയാണ്. ഇപ്പോഴിതാ മെയ്ഡ് ഇന്‍ അമേത്തി ഉണ്ടായിരിക്കുകയാണ്. എകെ 203 തോക്കുകള്‍ ജവാന്‍മാര്‍ക്ക് കൂടുതല്‍ ഉപകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ തറക്കല്ലിട്ടെങ്കിലും ഇവിടെ എന്ത് ആയുധങ്ങളാണ് നിര്‍മിക്കുന്നതെന്നും, അതിനുള്ള സ്ഥലം പോലും കണ്ടെത്താനോ അദ്ദേഹത്തിന് സാധിച്ചില്ലെന്നും മോദി ആരോപിച്ചു.

പ്രിയാ ദത്ത് മുംബൈയില്‍ മത്സരിക്കും.... മഹാരാഷ്ട്രയില്‍ കരുത്ത് കാണിക്കാന്‍ കോണ്‍ഗ്രസ്പ്രിയാ ദത്ത് മുംബൈയില്‍ മത്സരിക്കും.... മഹാരാഷ്ട്രയില്‍ കരുത്ത് കാണിക്കാന്‍ കോണ്‍ഗ്രസ്

English summary
you lied again rahul against modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X