'നിങ്ങളെ വിഡ്ഢിയെ പോലെ തോന്നുന്നു'; ഋഷഭ് പന്തിന്റെ പരസ്യത്തിനെതിരെ സംഗീതജ്ഞർ
ദില്ലി: ക്രിക്കറ്റ് താരം ഋഷഭ് പന്ത് അഭിനയിച്ച ഡ്രീം 11 പരസ്യത്തിനെതിരെ വിമർശനം. പരസ്യം ശാസ്ത്രീയ സംഗീതത്തേയും സംഗീതഞ്ജരേയും അപമാനിച്ചുവെന്നാരോപിച്ചാണ് വിമർശനം ഉയരുന്നത്. സംഗീതജ്ഞരായ കൗശിക് ചക്രബർത്തി, പുർഭയാൻ ചാറ്റർജി എന്നിവർ ഋഷഭിനെതിരെ രംഗത്തെത്തിയത്.
ടി 20 ലോകകപ്പിന്റെ സമയത്തുള്ളതായിരുന്നു ഡ്രീം ലെവന് വേണ്ടി ഋഷഭ് പന്ത് അഭിനയച്ച പരസ്യം. താൻ ക്രിക്കറ്റർ ആയില്ലെങ്കിൽ പരാജയപ്പെട്ട സംഗീതജ്ഞൻ ആയേനെയെന്നും ഭാഗ്യത്തിന് തന്റെ പാഷൻ തന്നെ പിന്തുടരാൻ തനിക്ക് സാധിച്ചെന്നുമാണ് പരസ്യത്തിൽ ഋഷഭ് പന്ത് പറയുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ അവഹേളിച്ചുകൊണ്ട് 'ഭാഗ്യം നേടുന്നവെന്ന' പരാമർശം അംഗീകരിക്കാനാകില്ലെന്ന് കൗശിക് ട്വീറ്റ് ചെയ്തു. പരസ്യത്തോടുള്ള അതൃപ്തിയും ചെയ്ത വൃത്തികേടിനെ കുറിച്ച് പറഞ്ഞ് വെയ്ക്കാനുള്ള വാക്കുകളും തനിക്ക് ലഭിക്കുന്നില്ല. നിങ്ങളുടെ പാരമ്പര്യത്തെ അഭിമാനിക്കാത്ത നിങ്ങളെ കാണുമ്പോൾ ഒരു വിഡ്ഡിയെ പോലെയാണ് തോന്നുന്നത്, കൗശിക് കുറിച്ചു.

വർഷങ്ങളായി ശാസ്ത്രീയ സംഗീതം പരിശീലിക്കുന്ന ആളാണ് ഞാൻ. ഞാവ്‍ ക്രിക്കറ്റ് പിന്തുടരാറില്ല. എന്നിരുന്നാലും ഒരകിക്കൽ പോലും ആ മേഖലയെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല. നിങ്ങൾക്ക് ഒരു കാര്യം അറിയില്ലെങ്കിൽ ദയവ് ചെയ്ത് അതിനെ പരിഹസിക്കാതിരിക്കുകയെങ്കിലും ചെയ്യൂ', കൗശിക് ട്വീറ്റ് ചെയ്തു.
'പരസ്യം ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ അവഹേളിക്കുകയാണ്. ഇത് ആദ്യമായല്ല സംഭവിക്കുന്നത്. താങ്കളുടെ പ്രവൃത്തികളോട് ക്ഷമിക്കാനാവില്ല. ലോകമെമ്പാടും വളരെയധികം ബഹുമാനിക്കപ്പെടുന്നതാണ് സംഗീതം. എന്തിന് നിങ്ങളുടെ ക്രിക്കറ്റ് അധികായൻമാരായ സച്ചിനും സുനിൽ ഗവാസ്കറും അടക്കമുള്ളവർ സംഗീതത്തിന്റെ മികച്ച വക്താക്കളാണ്', എന്നായിരുന്നു സിതാറിസ്റ്റ് പുർബയാൻ ചാറ്റർജി പ്രതികരിച്ചത്.












Click it and Unblock the Notifications