കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തിയേക്കാം

  • By Desk
Google Oneindia Malayalam News

ദില്ലി: ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നത് പലതവണയായി മുടങ്ങിയാല്‍ ഉപയോക്താക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് വരെ ചുമത്താം. അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ തുടര്‍ച്ചയായി പേയ്‌മെന്റുകള്‍ നിരസിക്കപ്പെടുമ്പോള്‍ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട് പ്രകാരം കേസ് ഫയല്‍ ചെയ്യാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അവന്റെ നീക്കങ്ങള്‍ ഞാനറിഞ്ഞിരുന്നു... സത്യപ്രതിജ്ഞ ഞെട്ടിച്ചു, വമ്പന്‍ വെളിപ്പെടുത്തലുമായി പവാര്‍അവന്റെ നീക്കങ്ങള്‍ ഞാനറിഞ്ഞിരുന്നു... സത്യപ്രതിജ്ഞ ഞെട്ടിച്ചു, വമ്പന്‍ വെളിപ്പെടുത്തലുമായി പവാര്‍

എസ്ബിഐയുടെ ഐപിഒ പ്രോസ്‌പെക്ട്‌സ് അനുസരിച്ച് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിലെ സെക്ഷന്‍ 138 പ്രകാരം 19,201 കേസുകളും പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് ആക്റ്റ് 2007ലെ സെക്ഷന്‍ 25 പ്രകാരം 14,174 കേസുകളും ഇതിനോടകം ഫയല്‍ ചെയ്തിട്ടുണ്ട്. സാധാരണയായി സെക്ഷന്‍ 138 പ്രകാരം കേസ് ഫയല്‍ ചെയ്യുന്നത് ചെക്കുകള്‍ ബൗണ്‍സായാല്‍ ആണ്. അതേസമയം അക്കൗണ്ടില്‍ പണമില്ലാതെ ഇലക്ട്രോണിക് പെയ്‌മെന്റുകളില്‍ പരാജയം സംഭവിക്കുമ്പോള്‍ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് ആക്ട് പ്രകാരം കേസ് ഫയല്‍ ചെയ്യപ്പെടും. ഈ ആക്ടുകള്‍ പ്രകാരം രണ്ട് വര്‍ഷം വരെ തടവും നല്‍കാനുള്ള തുകയുടെ ഇരട്ടി വരെ പിഴയും ശിക്ഷയായി ലഭിക്കും.

card

ഈ കേസുകളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിലെ സെക്ഷന്‍ 138 പ്രകാരം 25.52 കോടി രൂപയും പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് ആക്റ്റ് 2007ലെ സെക്ഷന്‍ 25 പ്രകാരം 72.6 കോടി രൂപയുമാണ് തിരിച്ചടക്കാനുള്ളത്. ഈ ആക്ടുകള്‍ പ്രകാരം യഥാക്രമം ശരാശരി 13,290 രൂപയും 51,220 രൂപയും ഒരോ കേസിനും വരും. അതായത് വളരെ ചെറിയ പണം പോലും തിരിച്ചടയ്ക്കുന്നതില്‍ നിന്നും ഉപയോക്താവ് പരാജയപ്പെട്ടാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചേര്‍ക്കാമെന്നാണ് വ്യക്തമാകുന്നത്.

നിശ്ചിത തീയതിക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ എസ്ബിഐ കാര്‍ഡുകള്‍ ഉപഭോക്താവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. ഈ ബ്ലോക്ക് താല്‍ക്കാലികമോ സ്ഥിരമോ ആകാമെന്ന് ഐപിഒ പ്രോസ്‌പെക്ട്‌സ് വ്യക്തമാക്കുന്നു. ഈ ബ്ലോക്ക് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് റിക്കവറി പൂളിലെത്തുന്നു. പേയ്‌മെന്റ് ഡ്യൂ ഡേറ്റ് കഴിഞ്ഞ് 191 ദിവസത്തിന് ശേഷമാണ് സാധാരണയായി അക്കൗണ്ടുകള്‍ റിക്കവറി പൂളിലെത്തുക. ഇത്തരം സാഹചര്യങ്ങളില്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്ക് നിയമപരമായ മാര്‍ഗങ്ങള്‍ തേടാം. ഉപഭോക്താവുമായി അനുരഞ്ജന ചര്‍ച്ചകള്‍, ദ്വിഭാഷാ നിയമ അറിയിപ്പ്, പോലീസ് പരാതി, റിസ്‌ക് പ്രൊഫൈലിനെ ആശ്രയിച്ച് ലോക് അദാലത്ത് തുടങ്ങിയ മാര്‍ഗങ്ങള്‍ കമ്പനിക്ക് തേടാം.

English summary
You may be charged with criminal offences if credit card bill is not paid on time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X