കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് അസഹിഷ്ണുതയുണ്ട്.... ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതായി... തുറന്നടിച്ച് സെയ്ഫ്

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തുറന്നടിച്ച് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന്‍ അപകടത്തിലാണെന്ന് സെയ്ഫ് പറയുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ സേക്രഡ് ഗെയിംസിനെതിരെ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് സെയ്ഫ് പൊട്ടിത്തെറിച്ചിരുന്നത്. നിങ്ങള്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട ഒരു സ്ത്രീയെ പ്രണയിക്കുകയാണെങ്കില്‍ ഇന്ത്യയിലെവിടെയും നിങ്ങള്‍ കൊല്ലപ്പെടാം. വിമര്‍ശനമുന്നയിക്കുന്നതിന് രാജ്യത്ത് പരിധി നിശ്ചയിച്ചിരിക്കുകയാണ്. അത് മറികടക്കാന്‍ നോക്കിയാള്‍ ഏത് നിമിഷം വേണമെങ്കിലും കൊല്ലപ്പെടാമെന്നും സെയ്ഫ് വ്യക്തമാക്കി.

1

നിങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പരിധി എത്രയാണെന്ന് അറിയില്ല. പക്ഷേ നിങ്ങള്‍ നിരന്തരം വിമര്‍ശിക്കുന്ന ഒരാളാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെയ്ഫ് അഭിനയിക്കുന്ന സേക്രഡ് ഗെയിംസിനെതിരെ രംഗത്ത് വന്നിരുന്നു. രാജീവ് ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ഒരു വെബ് സീരീസിലൂടെ രാജീവ് ഗാന്ധിയുടെ മഹത്വം ഇല്ലാതാവില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം ഈ നിലപാടിനെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

അതേസമയം സേക്രഡ് ഗെയിംസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും സെയ്ഫ് പ്രതികരിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ഉയരുകയാണങ്കില്‍ ചിലപ്പോള്‍ സീരീസിന്റെ സംപ്രേഷണം നിര്‍ത്തിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഈ സീരീസിനെതിരായ ഹര്‍ജി കോടതി തള്ളിയിരുന്നു. സിനിമയിലോ സീരിയലിലോ അഭിനേതാക്കള്‍ പറയുന്ന ഡയലോഗുകളില്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞിരുന്നു. കേസില്‍ അഭിനേതാക്കള്‍ എങ്ങനെ കക്ഷികളാവുമെന്നും കോടതി ചോദിച്ചിരുന്നു.

താരറാണിമാര്‍ കാസ്റ്റിംഗ് കൗച്ചിന്റെ ഇര? സുന്ദര്‍ സി മോശക്കാരന്‍.... വീണ്ടും ശ്രീറെഡ്ഡിയുടെ ആരോപണംതാരറാണിമാര്‍ കാസ്റ്റിംഗ് കൗച്ചിന്റെ ഇര? സുന്ദര്‍ സി മോശക്കാരന്‍.... വീണ്ടും ശ്രീറെഡ്ഡിയുടെ ആരോപണം

അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസ് പ്രതികള്‍ക്കും പങ്ക്.... ഹൈക്കോടതിയില്‍ സത്യവാങ്മൂലംഅഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസ് പ്രതികള്‍ക്കും പങ്ക്.... ഹൈക്കോടതിയില്‍ സത്യവാങ്മൂലം

English summary
You might be killed if you criticise the government says-saif ali khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X