Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടെ വരുന്നോ? ബിജെപിയെ നേരിടാം... കോണ്‍ഗ്രസിനെ ക്ഷണിച്ച് മമത; വേറിട്ട രാഷ്ട്രീയ നീക്കം

പനാജി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷത്തിനും കരുത്ത് തെളിയിക്കാനുള്ള അവസരമാണ്. പല തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണമായും തകര്‍ന്നടിയുകയും മറ്റു ചില തിരഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ച്ച നേരിടുകയും ചെയ്തിരിക്കെയാണ് പ്രതിപക്ഷത്ത് പുതിയ മുന്നണി നീക്കം. ഹിമാചല്‍ പ്രദേശിലെയും രാജസ്ഥാനിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് കിട്ടിയത്.

എന്നാല്‍ ത്രിപുരയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുന്നതും കണ്ടു. തൊട്ടുപിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ഈ വേളയിലാണ് കോണ്‍ഗ്രസിനോട് കൂടെ വരുന്നോ എന്ന ചോദ്യവുമായി മമത എത്തിയിട്ടുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഗോവ സന്ദര്‍ശനത്തിലാണ് മമത ബാനര്‍ജി ഇപ്പോള്‍. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മമത ഗോവയിലെത്തുന്നത്. ബംഗാളിന് പുറത്തേക്ക് കാലെടുത്തുവയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഗോവയിലെ കാര്യങ്ങള്‍ മമത ബാനര്‍ജി നേരിട്ടാണ് നോക്കുന്നത്. മഹുവ മൊയ്ത്ര എംപിക്ക് സംസ്ഥാന ചുമതലയുണ്ടെങ്കിലും മമത കൂടുതലായി ഇവിടെ ഇടപെടുന്നുണ്ട്.

2

മമതയുടെ ഓരോ വരവിലും ഗോവന്‍ രാഷ്ട്രീയം ഇളകി മറയുകയാണ്. ആദ്യ വരവില്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ്, നടി നഫീസ അലി, മുന്‍ മുഖ്യമന്ത്രി ലുസീനോ ഫലീറോ എന്നിവരെല്ലാം തൃണമൂലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലമാവോയും മകളും തൃണമൂലില്‍ ചേര്‍ന്നു. ഇതോടെ സംസ്ഥാനത്ത് എന്‍സിപി സീറോ ആയി.

3

തൃണമൂല്‍ കോണ്‍ഗ്രസിനെ ഹിന്ദു വിരുദ്ധ പാര്‍ട്ടിയായി അവതരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് മമത പറഞ്ഞു. എന്നാല്‍ തൃണമൂല്‍ ഹിന്ദു വിരുദ്ധ പാര്‍ട്ടിയല്ല. ഒരു മതത്തോടും പ്രത്യേക താല്‍പ്പര്യമോ വെറുപ്പോ ഇല്ല. സാമുദായിക ഐക്യമാണ് തൃണമൂലിന്റെ മുഖമുദ്രയെന്നും മമത ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.

4

അലസനായ സമീന്ദാറിനെ പോലെയാണ് കോണ്‍ഗ്രസ് പെരുമാറുന്നത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് കാര്യമായി ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസിനെതിരെ ഞാനൊന്നും സംസാരിക്കുന്നില്ല. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് കോണ്‍ഗ്രസിന് തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഗോവയില്‍ തൃണമൂലും എംജിപിയും സഖ്യം ചേര്‍ന്നിരിക്കുന്നു. ഇതാണ് യഥാര്‍ഥ ബദല്‍ ശക്തി. കോണ്‍ഗ്രസിന് ഞങ്ങളോടൊപ്പം ചേരാം. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അത് വലിയ തെറ്റായി മാറുമെന്നും മമത പറഞ്ഞു.

5

അതേസമയം, ഗോവയിലെ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലമാവോയും മകളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മമതയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ അംഗത്വമെടുക്കല്‍. മമത ബാനര്‍ജി അടുത്ത പ്രധാനമന്ത്രിയാകണമെന്ന് അലമാവോ പറഞ്ഞു. മമതയ്ക്ക് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

എന്തിന് പ്ലാസ്റ്റിക് സര്‍ജറി!! ആ ഭംഗിക്ക് പൊട്ടും കണ്‍മഷിയും തന്നെ ധാരാളം... കാവ്യ മാധവന്‍ അന്നും ഇന്നും സുന്ദരി

6

ഗോവ നിയമസഭയിലെ എന്‍സിപിയുടെ ഏക എംഎല്‍എ ആണ് 72കാരനായ ചര്‍ച്ചില്‍ അലമാവോ. ഇദ്ദേഹം നിയമസഭാ സ്പീക്കര്‍ രാജേഷ് പട്‌നേക്കറെ സന്ദര്‍ശിക്കുകയും എന്‍സിപിയുടെ നിയമസഭാ കക്ഷി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ച് കത്തുനല്‍കുകയും ചെയ്തു. ബെനോലിം നിയമസഭാ മണ്ഡലത്തെയാണ് അലമാവോ പ്രതിനിധീകരിച്ചിരുന്നത്.

7

പാര്‍ട്ടി മാറിയെങ്കിലും എംഎല്‍എ പദവി രാജിവെക്കില്ലെന്ന് അലമാവോ പറഞ്ഞു. ഒരു പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനിച്ചാല്‍ നിയമപരമായി സാധ്യമാണ്. ഇവിടെ 100 ശതമാനമുള്ള മാറ്റമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ എംഎല്‍എ പദവി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും നിയമവശം പരിശോധിച്ചിട്ടുണ്ടെന്നും അലമാവോ പറഞ്ഞു. ഗോവയിലെ പ്രാദേശിക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തീരുമാനിച്ചിരുന്നു.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+