അക്കൗണ്ടില്‍ കോടികളുണ്ടായിട്ട് എന്ത് കാര്യം... ലഭിക്കുക ഒരുലക്ഷം മാത്രം, ബാങ്ക് പൊളിഞ്ഞാല്‍...
ദില്ലി: ബാങ്ക് പൊളിയുകയോ തട്ടിപ്പിന് ഇരയാകുകയോ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് പണം പൂര്‍ണമായും തിരിച്ചുകിട്ടുമോ? തുടര്‍ച്ചയായി ബാങ്ക് തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ആരിലും ഉയരുന്ന ചോദ്യമാണിത്. ഇല്ല എന്നാണ് മറുപടി. അക്കൗണ്ടിലെ ഒരുലക്ഷം രൂപയ്ക്കാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. അതായത് നഷ്ടപ്പെടുന്ന സംഖ്യ എത്ര വലുതായാലും ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന സംഖ്യ ഒരു ലക്ഷമാണ്.

തിരിച്ചുലഭിക്കുന്നതും ഒരു ലക്ഷം രൂപ മാത്രമായിരിക്കുമെന്ന് വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ പിഎംസി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ദേശീയ മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. എല്ലാ ബാങ്കുകളുടെയും നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോഓപറേഷന്‍ (ഡിഐസിജിസി) ആണ് ഇതുസംബന്ധിച്ച മറുപടി നല്‍കിയത്.
1961ലെ ഡിഐസിജിസി നിയമം 16 (1)ല്‍ പറയുന്നത് പ്രകാരം, ബാങ്ക് പ്രതിസന്ധിയിലാകുകയോ പണം നഷ്ടമാകുന്ന സാഹചര്യം വരികയോ ചെയ്താല്‍ ഒരുലക്ഷം രൂപ വരെ മാത്രമാണ് പരമാവധി നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടുക എന്നാണ്. ഒരു ലക്ഷം എന്ന പരിധി ഉയര്‍ത്താന്‍ സര്‍ക്കാരിന് നീക്കമുണ്ടോ എന്ന ചോദ്യത്തിന്, ഡിഐസിജിസിക്ക് ഇതുസംബന്ധിച്ച വിവരം ലഭ്യമല്ല എന്നാണ് മറുപടി നല്‍കിയത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത് ഡിഐസിജിസി ആണ്. നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുക ഡിഐസിജിസി ആയിരിക്കും. ബാങ്ക് തകരുക, ലയിപ്പിക്കുക, പുനഃസംഘടിപ്പിക്കുക എന്നീ ഘട്ടങ്ങളിലെല്ലാം നിക്ഷേപത്തിലെ ഇന്‍ഷുറന്‍സ് പരിധി ഒരുലക്ഷമായിരിക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications