കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കൗണ്ടില്‍ കോടികളുണ്ടായിട്ട് എന്ത് കാര്യം... ലഭിക്കുക ഒരുലക്ഷം മാത്രം, ബാങ്ക് പൊളിഞ്ഞാല്‍...

Google Oneindia Malayalam News

ദില്ലി: ബാങ്ക് പൊളിയുകയോ തട്ടിപ്പിന് ഇരയാകുകയോ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് പണം പൂര്‍ണമായും തിരിച്ചുകിട്ടുമോ? തുടര്‍ച്ചയായി ബാങ്ക് തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ആരിലും ഉയരുന്ന ചോദ്യമാണിത്. ഇല്ല എന്നാണ് മറുപടി. അക്കൗണ്ടിലെ ഒരുലക്ഷം രൂപയ്ക്കാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. അതായത് നഷ്ടപ്പെടുന്ന സംഖ്യ എത്ര വലുതായാലും ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന സംഖ്യ ഒരു ലക്ഷമാണ്.

Money

തിരിച്ചുലഭിക്കുന്നതും ഒരു ലക്ഷം രൂപ മാത്രമായിരിക്കുമെന്ന് വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ പിഎംസി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ദേശീയ മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. എല്ലാ ബാങ്കുകളുടെയും നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോഓപറേഷന്‍ (ഡിഐസിജിസി) ആണ് ഇതുസംബന്ധിച്ച മറുപടി നല്‍കിയത്.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യം പരിശോധിക്കണം; ദിലീപ് അപേക്ഷ നല്‍കി, വിദഗ്ധന്‍ കേരളത്തിന് പുറത്തുനിന്ന്നടി ആക്രമിക്കപ്പെടുന്ന ദൃശ്യം പരിശോധിക്കണം; ദിലീപ് അപേക്ഷ നല്‍കി, വിദഗ്ധന്‍ കേരളത്തിന് പുറത്തുനിന്ന്

1961ലെ ഡിഐസിജിസി നിയമം 16 (1)ല്‍ പറയുന്നത് പ്രകാരം, ബാങ്ക് പ്രതിസന്ധിയിലാകുകയോ പണം നഷ്ടമാകുന്ന സാഹചര്യം വരികയോ ചെയ്താല്‍ ഒരുലക്ഷം രൂപ വരെ മാത്രമാണ് പരമാവധി നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടുക എന്നാണ്. ഒരു ലക്ഷം എന്ന പരിധി ഉയര്‍ത്താന്‍ സര്‍ക്കാരിന് നീക്കമുണ്ടോ എന്ന ചോദ്യത്തിന്, ഡിഐസിജിസിക്ക് ഇതുസംബന്ധിച്ച വിവരം ലഭ്യമല്ല എന്നാണ് മറുപടി നല്‍കിയത്.

കൂടത്തായി കേസില്‍ കുറ്റപത്രം ഉടന്‍; റോയിയെ കൊന്ന ശേഷം ജോളിയുടെ വിനോദയാത്ര, ഒളിച്ചോടാനും പദ്ധതികൂടത്തായി കേസില്‍ കുറ്റപത്രം ഉടന്‍; റോയിയെ കൊന്ന ശേഷം ജോളിയുടെ വിനോദയാത്ര, ഒളിച്ചോടാനും പദ്ധതി

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത് ഡിഐസിജിസി ആണ്. നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുക ഡിഐസിജിസി ആയിരിക്കും. ബാങ്ക് തകരുക, ലയിപ്പിക്കുക, പുനഃസംഘടിപ്പിക്കുക എന്നീ ഘട്ടങ്ങളിലെല്ലാം നിക്ഷേപത്തിലെ ഇന്‍ഷുറന്‍സ് പരിധി ഒരുലക്ഷമായിരിക്കും.

English summary
You will get back just Rs 1 lakh if anything happens to your bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X