കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പട്ടിക; പുറത്തായവര്‍ ഭയപ്പെടേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം, അമിത് ഷാ അസമിലേക്ക്

Google Oneindia Malayalam News

ദില്ലി: അസമില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദേശീയ പൗരത്വ പട്ടികയില്‍ പുറത്തായവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ വിധ പരിശോധനകളും കഴുയന്നത് വരെ ആരെയും കസ്റ്റഡിയില്‍ എടുക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പൗരത്വ പട്ടികയില്‍ വ്യാപകമായ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി പലകോണില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബിജെപിയും പ്രതിഷേധവുമായി രംഗത്തുണ്ട്.

Amit

ആഗസ്റ്റ് 31നാണ് പട്ടിക പുറത്തിറക്കിയത്. ശേഷം ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ 120 ദിവസം സമയമുണ്ട്. 200 പുതിയ ട്രൈബ്യൂണല്‍ കൂടി രൂപീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിലവില്‍ 100 ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂകോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂ

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്താഴ്ച അസമിലെത്തും. ഈവേളയില്‍ ബിജെപി നേതൃത്വം പട്ടികയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അമിത് ഷായെ ബോധിപ്പിക്കും. തദ്ദേശീയരായ അസമുകാര്‍ക്ക് പ്രത്യേക നിയമപരിരക്ഷ നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം. അന്തിമ പട്ടികയില്‍ ഒട്ടേറെ അസമുകാര്‍ക്ക് ഇടംലഭിച്ചില്ലെന്നാണ് ബിജെപി പറയുന്നത്. വ്യാപകമായ അട്ടിമറി നടന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായെ വിവരങ്ങള്‍ ധരിപ്പിക്കുന്നത്.

സപ്തംബര്‍ എട്ട്, ഒമ്പത് തിയ്യതികളിലാണ് അമിത് ഷാ അസമിലുണ്ടാകുക. അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ചിലര്‍ ഹാജരാക്കിയിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം എന്‍ആര്‍സിക്കുള്ള രേഖയായി ഇവ പരിഗണിക്കണം. എന്നാല്‍ ഇത്തരം രേഖകള്‍ സ്വീകരിക്കരുതെന്ന് എന്‍ആര്‍സി കോ ഓഡിനേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
You won’t be detained, Home Ministry says on NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X