കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖരായ വിദഗ്ദരുടെ കീഴിൽ പരിശീലനം; 'യങ്ങ് ആർട്ടിസ്റ്റ്' 100 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ബെംഗളൂരു; സംഗീത,നൃത്ത മേഖലകളിലെ പ്രതിഭാശാലികളെ കണ്ടെത്തുന്നതിനുള്ള എസ്ഐഎഫ്എഫ് 2020, ദേശീയ ‌പ്രതിഭാ മത്സത്തിന്റെ ആദ്യ 100 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.11 നും 18 നും ഇടയിൽ പ്രായമുള്ള 12,000 അപേക്ഷകളിൽ നിന്നാണ് 100 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. അംജദ് അലി ഖാൻ, ടെറൻസ് ലൂയിസ്, ഷോവാന നാരായണ്‍, ഷൽമാലി ഖോൾഗഡെ, അരുണ സായ്റാം തുടങ്ങിയ അന്തരാഷ്ട്ര നിലവാരമുള്ള പ്രമുഖരുടെ കീഴിലാണ് ഈ വർഷം ആദ്യം പരിപാടി ആരംഭിച്ചത്.

xyoung-artiste-1604

25 ലക്ഷം രൂപയു‌ടെ സ്കോളര്‍ഷിപ്പും കാഷ് പ്രൈസുകളും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനവുമാണ് ഫൈനലിസ്റ്റുകള്‍ക്ക് ലഭിക്കുക. യങ്ങ് ആർട്ടിസ്റ്റ് മെന്റർഷിപ്പ് പ്രോഗ്രാമിൻറെ ഭാഗമാകുന്ന (Young Artiste Advanced Mentorship Programme) ഫൈനലിസ്റ്റുകള്‍ക്ക് അവര്‍ തിരഞ്ഞെ‌‌ടുത്ത മേഖലകളില്‍ പരിശീലനം നല്കും.

ഡോ. എൽ സുബ്രഹ്മണ്യം, കവിത കൃഷ്ണമൂർത്തി, മാധവി മുദ്ഗാൽ തുടങ്ങിയ പ്രമുഖരാണ് മത്സരാർത്ഥികളെ പരിശീലിപ്പിക്കുക.കൂടാതെ, ഈ മേഖലയിലെ വിദഗ്ധരായ രുക്മിണി വിജയകുമാർ (ഭരതനാട്യം), അനുപമ ഭഗവത് (സിത്താർ / സരോദ്), നിഖിത ഗാന്ധി (ഇന്ത്യൻ & വെസ്റ്റേൺ വോക്കൽ), സാഗർ ബോറ (ഹിപ്-ഹോപ്) തുടങ്ങിയവർ നിർദ്ദിഷ്ട വിഭാഗങ്ങളിലെ സെഷനുകൾ നയിക്കും.കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഫൈനൽ മത്സരം സംഘടിപ്പിക്കുക.

അസാധാരണമായ കഴിവുകൾ കണ്ടെത്തുന്നതിനുള്ള ഈ ശ്രമത്തില്‍ സാക്ഷ്യം വഹിക്കുക എന്നത് അങ്ങേയറ്റം മഹനീയമാണ്. കൂടാതെ, തിരഞ്ഞെടുത്ത ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ പരിശ്രമത്തിൽ ഞങ്ങളോടൊപ്പം ചേരുന്ന ജൂറിമാർക്കും മെന്‍റര്‍മാര്‍ക്കും ഞങ്ങളു‌ടെ നന്ദി, "യംഗ് ആർട്ടിസ്റ്റിന്റെ സഹസ്ഥാപകൻ കവിതാ അയ്യർ പറഞ്ഞു

യങ്ങ് ആർട്ടിസ്റ്റ് സീസൺ 1 ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരിപാടിയിലേക്ക് അപേക്ഷിച്ചിരുന്നു. ഉജ്ജൈൻ മുതൽ ഇംഫാൽ വരെയുള്ള, ദില്ലി മുതൽ ദിമാപൂർ വരെയുള്ള, നോർത്ത് 24 പർഗാനാസ് മുതൽ ഉഡുപ്പിവരെയുള്ള ഒപ്പം കോഴിക്കോട് നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രവചനാതീതമായ രീതികളിലാണ് ഇത്തവണ ഓഡിഷനുകൾ നടത്തിയത്.

തങ്ങളുടെ മേഖലകളില്‍ അസാധാരണമായ കഴിവാണ് ഓരോ ഫൈനലിസ്റ്റും കാഴ്ച വച്ചിരിക്കുന്നത്. ഓരോരുത്തരും കലയോടുള്ല അവരു‌ടെ ആഭിമുഖ്യവും തങ്ങളുടേതായ രീതിയിലാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

xyoung-artiste1-1

കലാകു‌ടുംബങ്ങളില്‍ നിന്നു വരുന്നവരെയും തങ്ങളുടെ നൃത്തത്തിനോ‌ടുള്ള താല്പര്യം ആരോടെങ്കിലും തുറന്നു പറയുവാന്‍ പോലും സാധിക്കാത്ത ആളുകളെയും ഞങ്ങള്‍ കണ്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരന്മാരെ കണ്ടെത്തുവാനുള്ള ഞങ്ങളു‌ടെ തിരച്ചിലില്‍ ഇത്തരം ആയിരക്കണക്കിന് കഥകള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. ഇതില്‍ നിന്നും ഞങ്ങള്‍ പഠിച്ചത് കലയ്ക്ക് വിവേചനവും അതിരുകളുമില്ല എന്നതാണ്. ആർക്കും ഒരു ആർട്ടിസ്റ്റ് ആകാം!

ഇന്ത്യയിലെ മറഞ്ഞിരിക്കുന്ന കലാകാരന്മാരു‌ടെ കഴിവുകളെ ദേശീയ തല മത്സരത്തിലൂ‌ടെ പുറത്തുകൊണ്ടുവന്ന് അവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട പരിശീലനം നല്കുക എന്നതാണ് യങ് ആര്‍ടിസ്റ്റിന്റെ ലക്ഷ്യം. മാത്രമല്ല, അവര്‍ക്ക് ലഭിക്കുന്ന മെന്‍റര്‍ഷിപ്പും മറ്റ് വൈവിധ്യമാർന്ന കലാരൂപങ്ങളുമായി സംവദിക്കാനുള്ള അവസരവും അവരു‌‌ടെ കഴിവിന്റെയും കാഴ്ചപ്പാ‌‌ടിന്‍റെയും വ്യാപ്തി വര്‍ദ്ധിപ്പിക്കുവാനും സഹായിക്കും, എസ്‌ഐ‌എഫ്‌എഫ് ട്രസ്റ്റി സന്ദീപ് സിംഗാൽ പറഞ്ഞു

വൈഎഎംപിയിൽ വിദഗ്ദരുടെ ക്ലാസുകൾ, വർക്ക് ഷോപ്പുകൾ, ഒപ്പം അന്തിമ പ്രകടനത്തിനുള്ള തയ്യാറെടുപ്പിനായി സഹയുവ കലാകാരന്മാർ തമ്മിലുള്ള സഹകരണവും ഉറപ്പാക്കും.പ്രോഗ്രാം ആരംഭിച്ചതുമുതൽ വിധി നിർണയിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജൂറിയാണ് യങ് ആർട്ടിസ്റ്റ് പരിപാടിയുടേത്.
ഈ വിദഗ്ധർ 20 വിഭാഗങ്ങളിൽ ഓരോന്നിനും യങ്ങ് ആർട്ടിസ്റ്റ് മെന്റർഷിപ്പ് പ്രോഗ്രാമിൻറെനായി വർക്ക് ഷോപ്പുകൾ നടത്തും.

"യംഗ് ആർട്ടിസ്റ്റ് മെന്റർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കാത്തിരിക്കുന്ന പ്രതിഭകളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ,വളർന്നുവരുന്ന ഈ കലാകാരന്മാരെ കണ്ടുമുട്ടുന്നത് തീർച്ചയായും പ്രോത്സാഹജനകമാണ്.
നമ്മുടെ രാജ്യത്തെ പ്രഗത്ഭരായ യുവാക്കളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി അത്ഭുതകരമായ ശ്രമം നടത്തിയതിന് എസ്ഐഎഫ്എഫ് - യുവ ആർട്ടിസ്റ്റിനെ ഞാൻ അഭിനന്ദിക്കുന്നു, യുവ ആർട്ടിസ്റ്റ് മെന്റർ ഡോ. എൽ. സുബ്രഹ്മണ്യം പറഞ്ഞു.

കലാ വിദ്യാഭ്യാസ രംഗത്തെ ഒരു ഗെയിം ചേഞ്ചർ എന്ന തരത്തിലാണ് യംഗ് ആർട്ടിസ്റ്റ് അഡ്വാൻസ്ഡ് മെന്റർഷിപ്പ് പ്രോഗ്രാം സജ്ജീകരിച്ചിരിക്കുന്നത്, ഇത് ഇന്ത്യയിലുട നീളമുള്ള വിദ്യാർത്ഥികൾക്ക് പരിപാടി വഴിത്തിരുവാകും, ഒപ്പം സമാന കലാകാരന്മാരുടെ ഒരു സമൂഹം കെട്ടിപ്പടുക്കാനും ഇത് സഹായിക്കും.

ഇന്ത്യയിലുടനീളമുള്ള സ്കൂൾ കുട്ടികൾക്കായുള്ള ദേശീയതല പ്രതിഭാ മത്സരമാണ് യംഗ് ആർട്ടിസ്റ്റ് 2020. വിദ്യാർത്ഥികൾക്ക് പ്രചോദനവും അക്രഡിറ്റേഷനും നൽകുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. കഴിയുന്നത്ര മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുവാനും അവരെ ഇതില്‍ ഉള്‍പ്പെടുത്തുവാനുമാണ് യംഗ് ആർട്ടിസ്റ്റ് ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി 20 വിഭാഗങ്ങളിലായി 25 ലക്ഷം രൂപ വിലമതിക്കുന്ന 100 സ്കോളർഷിപ്പുകൾ ഫൈനലിസ്റ്റുകൾക്ക് നൽകും. ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലെ പ്രതിഭ കണ്ടെത്തുവാനും കലയിലേക്കുള്ള അവരുടെ യാത്രയില്‍ അവരെ പിന്തുണയ്ക്കുവാനും ഇത് ലക്ഷ്യമി‌ടുന്നു.
വിദ്യാര്‍ത്ഥികളെ സംബന്ധിച്ചെടുത്തോളം ഒരു ദേശീയ വേദിയില്‍ ഇതിഹാസ കലാകാരന്മാരായ അംജദ് അലി ഖാൻ, ടെറൻസ് ലൂയിസ്, ഷോവാന നാരായണൻ, ഷൽമാലി ഖോൾഗഡെ, അരുണ സായ്റാം തുടങ്ങിവരു‌ടെ മുന്നില്‍ പ്രകടനം നടത്താൻ ലഭിക്കുന്ന ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായിരിക്കും ഇത്.

Facebook: Young Artiste 2020
Instagram: Young Artiste 2020
Twitter: Young Artiste 2020

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കാനും ഇന്ത്യൻ സംഗീതത്തോടും കലയോടും ഉള്ള താത്പര്യം വളർത്തിയെടുക്കുയെന്ന ഉദ്ദേശ്യത്തോടെയും രൂപീകരിച്ച ബാംഗ്ലൂർ ആസ്ഥാനമായുള്ള ജീവകാരുണ്യ സംഘടനയാണ് സിങ്കാൽ അയ്യർ ഫാമിലി ഫൗണ്ടേഷൻ (SIFF).

English summary
Young Artiste announces top 100 finalists for its scholarship programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X