കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് വിദ്യാര്‍ഥികളല്ല, ദേശവിരുദ്ധ ശക്തികള്‍, ലക്ഷ്യം റിപബ്ലിക് ദിനം!!

റിപബ്ലിക് ദിനാഘോഷം 'കുളമാക്കാന്‍' ശ്രമിക്കുന്ന ദേശവിരുദ്ധശക്തികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ചെന്നൈ: ജല്ലിക്കെട്ട് സമരം അക്രമാസക്തമായതിന് പിന്നില്‍ വിദ്യാര്‍ഥികളല്ലെന്നും ദേശവിരുദ്ധ ശക്തികളാണെന്നും പോലിസ്. രണ്ടാഴ്ചയോളമായി സമാധാനപരമായി നടന്നുവന്ന സമരം തിങ്കളാഴ്ചയാണ് സംഘര്‍ഷത്തിലെത്തിയത്. റിപബ്ലിക് ദിനാഘോഷം 'കുളമാക്കാന്‍' ശ്രമിക്കുന്ന ദേശവിരുദ്ധശക്തികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

Terrorist

ജെല്ലിക്കട്ടിന് അനുമതി വേണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. ഇതിന് വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ സാമൂഹിക സാംസ്‌കാരിക നേതാക്കളും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് ഓര്‍ഡിനിന്‍സ് പുറത്തിറക്കി. എന്നാല്‍ അതിന് ശേഷവും സമരം ശക്തിപ്പെടുകയായിരുന്നു.

മറീന ബീച്ചില്‍ തമ്പടിച്ച സമരക്കാരെ ഒഴിപ്പിക്കാനുള്ള പോലിസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കിയപ്പോഴാണ് വിശദീകരണവുമായി പോലിസ് രംഗത്തെത്തിയിരിക്കുന്നത്. ദേശവിരുദ്ധ ശക്തികള്‍ ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായതെന്ന് പോലിസ് പറയുന്നു.

സമരക്കാരെ മര്‍ദ്ദിച്ച പോലിസ് നടപടിക്കെതിരേ സിനിമാ ലോകത്തുള്ളവരടക്കം പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചവശരാക്കിയ പോലിസിനെയും അതിന് അനുമതി നല്‍കിയ സര്‍ക്കാരിനെയും അവര്‍ വിമര്‍ശിച്ചു. വിദ്യാസമ്പന്നരായ യുവാക്കളാണ് മറീന ബീച്ചില്‍ തമ്പടിച്ചിരിക്കുന്നതെന്നും അവരുമായി സംസാരിച്ചാല്‍ പ്രശ്‌നം തീരുമെന്നും കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു പറഞ്ഞു. പോലിസ് നടപടി തെറ്റാണെന്ന് കമല്‍ഹാസനും പ്രതികരിച്ചു.

മറീന ബീച്ചിലെ സമരത്തില്‍ പങ്കാളികളാവാന്‍ രാഷ്ട്രീയ നേതാക്കളെ വിദ്യാര്‍ഥികള്‍ സമ്മതിച്ചില്ല. സമര സ്ഥലത്തേക്ക് കടക്കരുതെന്ന് അവര്‍ നേതാക്കളോട് പറഞ്ഞു. എന്നാല്‍ ആരാണ് സമരത്തിന് പിന്നിലെന്ന് ആര്‍ക്കും വ്യക്തമല്ല. നേതാവ് ആരെന്ന് പറയാന്‍ ഇപ്പോള്‍ സാധ്യമല്ലെന്നാണ് പോലിസ് പറയുന്നത്.

English summary
The violence that erupted at Chennai's Marina Beach today, the police stressed, was not the work of students, who were the engine of the powerful week-long movement. "Anti-national elements," the cops said, had crept into the area, determined to cause some wreckage as attempts are made to clear the area for Republic Day arrangements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X