യുവാക്കളെ കൊണ്ട് ബിഹാര്‍ പിടിക്കാന്‍ ബിജെപി
പട്‌ന: ബിഹാറില്‍ ഇത്തവണ ചെറുപ്പക്കാരെ മത്സരിപ്പിച്ച് ജയിക്കാനാണ് ബി ജെ പിയുടെ പദ്ധതി. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ചെറുപ്പക്കാരാകും കൂടുതല്‍ ഇടം പിടിക്കുകയെന്ന് ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ 56 ശതമാനം ആളുകളും 18നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. ബി ജെ പിയുടെ മിക്കവാറും എല്ലാ ജില്ലാ പ്രസിഡണ്ടുമാരും അമ്പതിന് വയസ്സിന് താഴെ പ്രായമുള്ളവരും. ബി ജെ പി യുവത്വത്തില്‍ വിശ്വസിക്കുന്നു എന്നതിന് തെളിവാണിത്.
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായ മംഗള്‍ പാണ്ഡെയ്ക്ക് 45 വയസ്സേയുള്ളൂ - സുശീല്‍ കുമാര്‍ മോദി പറഞ്ഞു. എന്നെപ്പോലെ തല നരച്ച വളരെ കുറച്ച് പേര്‍ മാത്രമേ സംസ്ഥാന സമിതിയില്‍ ഇപ്പോള്‍ ഉള്ളൂ - പാതി തമാശയായി മോദി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നല്ല ബന്ധത്തില്‍ പോകണം എന്നാഗ്രഹിക്കുന്നവരാണ് ബിഹാറിലെ യുവാക്കള്‍. ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് സംബന്ധിച്ച് അവര്‍ക്കിടയില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പവും ഇല്ല.

ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് ബിഹാറില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. ഈ ധാരണ പ്രകാരം ബി ജെ പി 160 സീറ്റുകളില്‍ മത്സരിക്കും. രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി, ജിതന്‍ റാം മഞ്ജിയുടെ എച്ച് എ എം കക്ഷികളും ബി ജെ പിക്കൊപ്പമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications