ഡാന്‍സ് പാര്‍ട്ടിയ്ക്കിടെ ഫാഷന്‍ ഡിസൈനറായ യുവതി കുഴഞ്ഞ് വീണ് മരിച്ചു
പനജി: ഗോവയില്‍ ഡാന്‍സ് ഫെസ്റ്റിനിടെ യുവ ഫാഷന്‍ ഡിസൈനര്‍ കുഴഞ്ഞ് വീണു മരിച്ചു. മേരികോം ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ച ഇഷ മാന്‍ട്രി(27) എന്ന യുവതിയാണ് പാര്‍ട്ടിയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിനിടെയാണ് ഡിസൈനര്‍ കുഴഞ്ഞ് വീണ് മരിച്ചത്. പാര്‍ട്ടിയില്‍ മദ്യവും മയക്കുമരുന്നും വിളമ്പിയെന്ന ആരോപണവുമായി കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തി.
മുംബൈ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. യുവതി ഉള്‍പ്പെട്ട 13 അംഗ സംഘമാണ് ഗോവയില്‍ എത്തിയത്. യുവതി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് മരിച്ചത് എന്ന ആരോപണം അവരുടെ സുഹൃത്തുക്കള്‍ നിഷേധിച്ചു.

ഗോവയില്‍ എത്തിയത് മുതല്‍ ഇഷ ശാരിരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയ്ക്കിടെ സംഘം ബിയര്‍ കഴിച്ചിരുന്നു. അധികം വൈകാതെ തന്നെ ഇഷ കുഴഞ്ഞു വീണു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഒരു സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ യുവതി മരിച്ചു.
ബുധനാഴ്ച വൈകിട്ടോടെ ഒഡീഷയില്‍ നിന്നും യുവതിയുടെ മാതാപിതാക്കളെത്തും. അതിന് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തു. മദ്യവും മയക്കുമരുന്നും വ്യാപകമായി ഉപയോഗിയ്ക്കുന്ന ഇത്തരം പാര്‍ട്ടികള്‍ നിരോധിയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications