കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിലെ കുഴിയില്‍ തെറിച്ചു വീണ യുവ ഡോക്ടര്‍ ട്രക്ക് കയറി മരിച്ചു; സംഭവം മഹാരാഷ്ട്രയില്‍

  • By S Swetha
Google Oneindia Malayalam News

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ റോഡിലെ കുഴിയില്‍ തെറിച്ച് വീണ 21 കാരിയായ ഡോക്ടര്‍ ട്രക്ക് ഇടിച്ച് മരിച്ചു. ബുധനാഴ്ച രാത്രി വൈകിട്ടാണ് കുഡസ് ഗ്രാമവാസിയായ നേഹ ഷെയ്ഖ് വിവാഹത്തിനായി ചില സാധനങ്ങള്‍ വാങ്ങി ഭിവണ്ടി പട്ടണത്തില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് സാഗ്‌ഡെ പറഞ്ഞു. നേഹയുടെ വിവാഹം അടുത്ത മാസത്തേക്ക് നിശ്ചയിച്ചിരിക്കുകയായിരുന്നു.

 കശ്മീരില്‍ രണ്ട് മാസത്തിനിടെയുണ്ടായത് 300 ഓളം കല്ലേറുകളെന്ന് റിപ്പോര്‍ട്ട്: സത്യമെന്ത്? കശ്മീരില്‍ രണ്ട് മാസത്തിനിടെയുണ്ടായത് 300 ഓളം കല്ലേറുകളെന്ന് റിപ്പോര്‍ട്ട്: സത്യമെന്ത്?

സഹോദരന്‍ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ പിറകില്‍ ഇരിക്കുകയായിരുന്നു നേഹ. ബൈക്ക് സ്‌കിഡ് ആയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട നേഹ റോഡിലെ കുഴിലേക്ക് വീഴുകയും അതുവഴി കടന്നുപോകുകയായിരുന്ന ട്രക്ക് മുകളിലേക്ക് കയറിയിറങ്ങുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ അവിടെ നിന്നും ഓടിരക്ഷപ്പെട്ടതായി സാഗ്‌ഡെ കൂട്ടിച്ചേര്‍ത്തു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 304-എ (അശ്രദ്ധമൂലം മരണത്തിന് കാരണമാകുന്നു) പ്രകാരം കുറ്റം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

accident-157

സംഭവത്തെ തുടര്‍ന്ന് ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ശ്രാംജീവി സംഘതാനയിലെ നിരവധി അംഗങ്ങള്‍ അംഗോണ്‍ ടോള്‍ ബൂത്തിലേക്ക് ഓടിക്കയറി. ഇതിനടുത്തായിരുന്നു അപകടം നടന്നത്. അര്‍ദ്ധരാത്രിയോടെ അത് അടച്ചുപൂട്ടാന്‍ അവര്‍ നിര്‍ബന്ധിച്ചു. കുഴികളുള്ള റോഡില്‍ ഈ വര്‍ഷം നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് സംഘടനയുടെ യൂത്ത് വിംഗ് പ്രസിഡന്റ് പ്രമോദ് പവാര്‍ അവകാശപ്പെട്ടു. റോഡ് നിര്‍മ്മാണവും അറ്റകുറ്റപ്പണിയും ചുമതലപ്പെടുത്തിയ കമ്പനിക്കെതിരെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ടോള്‍ ബൂത്ത് പ്രവര്‍ത്തിക്കാന്‍ അവര്‍ അനുവദിക്കില്ലെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ സമാധാനപരമായ പ്രക്ഷോഭത്തില്‍ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Young doctor died pothole from Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X