കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ ഡോക്ടർമാർ ഫുട്‌ബോളല്ല; നീറ്റ് സിലബസ് മാറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി; നീറ്റ് പി ജി സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷാ സിലബസ് അവസാന നിമിഷം മാറ്റിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കാരുണ്യത്തിന് യുവ ഡോക്ടർമാരെ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി കുറ്റപെടുത്തി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ചാണ് നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ, നാഷനൽ മെഡിക്കൽ കമ്മീഷൻ, കേന്ദ്ര സർക്കാർ എന്നിവർക്കെതിരെ വിമർശം ഉന്നയിച്ചത്.

ഭരണ തന്ത്രങ്ങൾ നടപ്പാക്കുന്നതിന് യുവ ഡോക്ടർമാരെ ഫുട്ബോളായി കണക്കാക്കരുത്. കാര്യങ്ങൾ യഥാവിധി നടത്താൻ തയ്യാറകണം. നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കാരുണ്യത്തിന് യുവ ഡോക്ടർമാരെ വിട്ടുകൊടുക്കാൻ സാധിക്കില്ല, സുപ്രീം കോടതി പറഞ്ഞു.

12-supreme-court-601-1

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

എന്തുകൊണ്ടാണ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം സിലബസ് മാറ്റിയത്?മാസങ്ങൾ എടുത്താണ് ഇത്തരം പരീക്ഷകൾക്കായി വിദ്യാർഥികൾ തയ്യാറെടുക്കുന്നത്. അവസാന നിമിഷം പരീക്ഷ സിലബസ് മാറ്റി വെയ്ക്കേണ്ടതിന്റെ ആവശ്യകത എന്താണ്. പുതിയ മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട് എന്നും സുപ്രീം കോടതി ചോദിച്ചു

നാഷ്ണൽ മെഡിക്കൽ കമ്മീഷൻ എന്താണ് ചെയ്യുന്നത്? സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ പഠിക്കാൻ പോകുന്ന യുവ ഡോക്ടർമാരുടെ ജീവിതം വെച്ചാണ് നമ്മൾ കളിക്കുന്നത്. നിങ്ങൾ പരീക്ഷയ്ക്ക് വിജ്ഞാപനം ഇറക്കിയത് ജുലൈ 23 നാണ്. സിലബസ് ഓഗസ്റ്റ് 31 ന് മാറ്റി. ഇത് എങ്ങെനെയാണ് അംഗീകരിക്കുക. നവംബർ 13,14 തീയതുകളിലാണ് പരീക്ഷ,ബെഞ്ച് വിമർശിച്ചു.എംബിബിഎസ് പാസായവർ അല്ലേ എന്നോർത്ത് അവസാന നിമിഷം സിലബസ് മാറ്റാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വളരെ സൂക്ഷമതയോടെയാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി പറഞ്ഞി.

അതേസമയം പരീക്ഷ സിലബസ് മാറ്റിയതിന് വ്യക്തമായ കാരണം ഉണ്ടെന്ന് നാഷ്ണൽ ബോർഡ് ഓഫ് എക്സാമിനേഷിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് പറഞ്ഞു. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു.എന്നാൽ മൂന്ന് അധികൃതരുടെ അംഗീകാരത്തിന് ശേഷമാണ് സിലബസിൽ മാറ്റം വരുത്തിയതെന്നും മനീന്ദർ സിംഗ് പറഞ്ഞു.അതേസമയം അങ്ങനെയെങ്കില്‍ എന്തിനാണ് പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ബെഞ്ച് ചോദിച്ചു. മാത്രമല്ല അവസാന നിമിഷം എന്തിനാണ് സിലബസ് മാറ്റിയതെന്നും കോടതി ചോദിച്ചു. അതേസമയം സിലബസ് മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ 2018 മുതൽ നടത്തുന്നുണ്ടെന്നും ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും സിംഗ് കോടതിയിൽ പറഞ്ഞു. വിശദീകരണത്തിനായി ഒരാഴ്ചത്തെ സമയവും തേടി.

അതേസമയം വിശദീകരണം തൃപ്തികരമല്ലെങ്കിൽ കാര്യങ്ങൾ തങ്ങൾ നിർദ്ദേശിക്കുമെന്ന് കോടതി പറഞ്ഞു. നിങ്ങൾ പറയുന്നത് കേൾക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ അവസാന നിമിഷം മാറ്റങ്ങൾ വരുത്തിയതിൽ അതൃപ്തിയുണ്ട്. വിശദീകരണത്തോട് യോജിക്കാൻ സാധിച്ചില്ലേങ്കിൽ തങ്ങളും പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.അധികാരം പ്രയോഗിക്കാനുള്ള അവസരം ഉണ്ടെന്ന് കരുതി ചിന്തിക്കാതെ അന്തരം നടപടി കൈക്കൊള്ളുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.ഡോക്ടർമാരെ സംബന്ധിച്ച് അവരുടെ തൊഴിലിന് ഏറ്റവും നിർണായകമായൊരു പരീക്ഷയാണിത്.

അടുത്ത തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും. വിഷയത്തിൽ കേന്ദ്ര ഏജൻസികളോട് സത്യവാങ്മൂലം സമർപ്പിക്കാനും ബഞ്ച് ആവശ്യപ്പെട്ടു.പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം അവസാനനിമിഷം സിലബസിൽ വരുത്തിയ മാറ്റങ്ങൾ വരുത്തിയത് ചോദ്യം ചെയ്ത് 41 വിദ്യാർത്ഥികളാണ് ഹർജി നൽകിയത്.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
Young doctors are not football; Supreme Court rules against NEET syllabus change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X