യുവതുർക്കികൾ പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല! നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി!
ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് വരുമോ അതോ ബിജെപിയില്‍ ചേരുമോ അതുമല്ല സ്വന്തം പാര്‍ട്ടി രൂപീകരിക്കുമോ എന്നുളള പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കേണ്ടതായുണ്ട്.
സച്ചിന്‍ പൈലറ്റിനെ കൈവിട്ട് കളയുന്നയുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസിനെ ബാധിക്കില്ല എന്നാണ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്നാണ് സൂചന. വിവരങ്ങള്‍ ഇങ്ങനെ..

യുവാക്കളും രാഹുൽ ഗാന്ധിയും
യുവനേതാക്കള്‍ക്ക് അവസരം നല്‍കുന്നില്ല എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ എക്കാലവും ഉയര്‍ന്ന് വരുന്ന പരാതിയാണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും അടക്കമുളള യുവനേതാക്കളുടെ ഒരു ടീം തന്നെ രാഹുല്‍ ഗാന്ധിയുണ്ടാക്കി.

പിടിമുറുക്കി സീനിയേഴ്സ്
എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചതോടെ പാര്‍ട്ടിയില്‍ സീനിയര്‍ നേതാക്കള്‍ വീണ്ടും പിടി മുറുക്കുകയാണ്. രാഹുല്‍ പദവി ഒഴിഞ്ഞതിന് ശേഷം അശോക് ഗെഹ്ലോട്ട് തന്നെ വേട്ടയാടുകയാണ് എന്നാണ് സച്ചിന്‍ പൈലറ്റ് ആരോപിച്ചത്. കമല്‍നാഥുമായുളള ഏറ്റുമുട്ടലുകളാണ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയില്‍ എത്തിച്ചത്.

കോണ്‍ഗ്രസിനെ ബാധിക്കില്ല
കോണ്‍ഗ്രസില്‍ നിന്നും ഇത്തരത്തില്‍ യുവനേതാക്കള്‍ വിട്ട് പോകുന്നത് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ ആകട്ടെ സച്ചിന്‍ പൈലറ്റ് ആകട്ടെ, യുവനേതാക്കള്‍ വിട്ട് പോകുന്നതൊന്നും കോണ്‍ഗ്രസിനെ ബാധിക്കില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പുതിയ നേതാക്കള്‍ക്ക് അവസരങ്ങള്‍
യുവതുര്‍ക്കികള്‍ കോണ്‍ഗ്രസ് വിട്ട് പോകുന്നത് കൊണ്ട് പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഒരു നഷ്ടവും ഉണ്ടാകില്ല. മാത്രമല്ല ഇവര്‍ പോകുന്നത് കൊണ്ട് പുതിയ നേതാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് വിവരങ്ങള്‍. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍എസ്യുവിന്റെ യോഗത്തില്‍ സംസാരിക്കവേയാണ് രാഹുലിന്റെ അഭിപ്രായ പ്രകടനം.
Recommended Video

അത് കണ്ട് പരിഭ്രമിക്കേണ്ട
പ്രത്യേകിച്ച് ഒരു നേതാവിന്റെയും പേരെടുത്ത് പറയാതെ ആണ് യുവ നേതാക്കളെ കുറിച്ചുളള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ രാഹുല്‍ ഉന്നമിട്ടത് ജ്യോതിരാദിത്യ സിന്ധ്യയേയും സച്ചിന്‍ പൈലറ്റിനേയും ആണെന്ന് വ്യക്തം. ''ചില ആളുകള്‍ പാര്‍ട്ടി വിട്ട് പോകുന്നത് നിങ്ങള്‍ കാണുന്നുണ്ടാകും. അത് കണ്ട് പരിഭ്രമിക്കേണ്ട. നിങ്ങള്‍ക്കുളള അവസരങ്ങളാണ് തുറക്കുന്നത്'', രാഹുല്‍ പറഞ്ഞു.

ഇത്തരത്തില്‍ പ്രസംഗിച്ചിട്ടില്ല
പ്രസംഗത്തിനിടെ ചിലര്‍ കാലുകള്‍ക്കിടയില്‍ വാല് തിരുകി ഓടുന്നു എന്ന പ്രയോഗം രാഹുല്‍ ഗാന്ധി നടത്തിയതായും സൂചനകളുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി യുവനേതാക്കളെ കുറിച്ച് ഇത്തരത്തില്‍ പ്രസംഗിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. യുവനേതാക്കള്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് രാഹുല്‍ പറഞ്ഞുവെന്ന് പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി.

തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം
സച്ചിന്‍ പൈലറ്റിനെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രിയങ്ക ഗാന്ധിയോട് സംസാരിച്ച് മൂന്ന് മണിക്കൂറിനുളളില്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നടക്കം തെറിപ്പിച്ചത് വിമതരെ അതൃപ്തരാക്കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തെ വിശ്വസിക്കാമോ എന്ന കാര്യത്തില്‍ സച്ചിന്‍ പൈലറ്റും സംശയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധിയുടെ താല്‍പര്യം
സച്ചിന്‍ പൈലറ്റ് അടക്കമുളള യുവനേതാക്കള്‍ പാര്‍ട്ടി വിടുന്നത് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തുമെന്ന് കരുതുന്ന രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയാണ്. 2018ലെ തിരഞ്ഞെടുപ്പിന് ശേഷം സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി ആകണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ താല്‍പര്യം. 2013ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഗെഹ്ലോട്ടിനെ മാറ്റി പൈലറ്റിനെ സംസ്ഥാന അധ്യക്ഷനാക്കിയത് രാഹുല്‍ ആയിരുന്നു.

രാഹുല്‍ ഗാന്ധിക്ക് പോലും സഹായിക്കാനാവില്ല
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റിന്റെ ചിറകിലേറി കോണ്‍ഗ്രസ് സംസ്ഥാനത്ത് വന്‍ തിരിച്ച് വരവ് നടത്തി. എന്നാല്‍ മുതിര്‍ന്ന നേതാവെന്ന വാദത്തില്‍ പിടിച്ച് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കി. ഇതോടെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പോര് ശക്തമായത്. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് പോലും സച്ചിന്‍ പൈലറ്റിനെ തിരിച്ച് വരവിന് സഹായിക്കാനാവും എന്ന് കരുതാനാവില്ല.












Click it and Unblock the Notifications