കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത്ഷായുടെ പേഴ്‌സണല്‍ സെക്രട്ടറിയാണെന്ന വ്യാജേന തൊഴില്‍ തേടി; യുവാവ് അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: കൊവിഡ്-19 പ്രതിസന്ധി രൂക്ഷമാവുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയതതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. അതിനിടെ തൊഴില്‍ നഷ്ടപ്പെട്ട ഒരു യുവാവിന്റെ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കൊറോണ വ്യാപിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട 25 കാരനായ യുവാവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പേര്‍സണല്‍ സെക്രട്ടറിയാണെന്ന വ്യാജേന തൊഴില്‍ തേടുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ തന്നെ ഇദ്ദേഹം ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയും ചെയ്തു.

job

രാജസ്ഥാനില്‍ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. തൊഴില്‍ നഷ്ടപ്പെട്ട സന്ദീപ് ചൗധരിയെന്ന യുവാവ് രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലുള്ള തൊഴില്‍ മന്ത്രിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ശേഷം താന്‍ അമിത്ഷായുടെ പേഴ്‌സണല്‍ സെക്രട്ടറിയാണെന്നും തൊഴില്‍ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

Recommended Video

cmsvideo
kerala is about start complete lockdown | Oneindia Malayalam

ബിഎ, ബിഎഡ് ബിരുദധാരിയായ സന്ദീപ് ഹരിയാനയില്‍ ഹീറോ ഹോണ്ടയുടെ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് ജോലി കൊവിഡ് പടര്‍ന്നു പിടിക്കുന്നതും ജോലി നഷ്ടപ്പെടുന്നതും.

സംഭവത്തിന് പിന്നാലെ സന്ദീപിന്റെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ആഭ്യന്തര മന്ത്രാലയത്തിലത്തിന്റെ നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അറസ്റ്റിലായതോടെ സന്ദീപ് തന്നെയാണ് നടന്ന കാര്യങ്ങളൊക്കെ തുറന്ന് പറയുന്നത്. താന്‍ ബിഎഡ് ബിരുധധാരിയാണെന്നും സന്ദീപ് തന്നെയാണ് പറഞ്ഞതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പെണ്‍സൃഹ്യത്തിന്റെ സിം കാര്‍ഡ് ഉപയോഗിച്ചാണ് മന്ത്രിമാരെ ഫോണില്‍ ബന്ധപ്പെട്ടത്.

ഹൈക്കോടതിയും തുണച്ചില്ല; നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിൽ മുന്‍കൂര്‍ ജാമ്യമില്ലഹൈക്കോടതിയും തുണച്ചില്ല; നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിൽ മുന്‍കൂര്‍ ജാമ്യമില്ല

രാജസ്ഥാനില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി; പൈലറ്റിന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തെ കൂടി കേള്‍ക്കുംരാജസ്ഥാനില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി; പൈലറ്റിന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തെ കൂടി കേള്‍ക്കും

English summary
Young man arrested For pretending to be Amit Shah's personal secretary to get him Employed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X