സ്വപ്ന ബൈക്ക് സ്വന്തമാക്കാൻ യുവാവ് സ്വരുക്കൂട്ടിയത് ഒരു രൂപ നാണയങ്ങൾ; 2.6 ലക്ഷം എണ്ണാനെടുത്തത് 10 മണിക്കൂർ
ചെന്നൈ : യുവാക്കളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തില്‍ ഒന്നായിരിക്കും സ്വന്തമായി ഒരു ബൈക്ക് സ്വന്തമാക്കുക എന്നത് . ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മാറ്റി വച്ച് ആ സ്വപ്‌നം സാധ്യമാക്കുന്ന ഒരുപാട് പേരെ നമുക്ക് അറിയാം. ഇപ്പോഴിതാ അങ്ങനെ ഒരു ചെറുപ്പക്കാരനെ കുറിച്ചാണ് പറഞ്ഞുവരുന്നത് . 2.6 ലക്ഷം രൂപ വരുന്ന തന്റെ സ്വപ്ന ബൈക്ക് സ്വന്തമാക്കിയതിന്റെ കഥായണിത് . ബൈക്ക് വാങ്ങുന്നതിന് വേണ്ടി ഈ യുവാവ് പണം സ്വരുക്കൂട്ടിയതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത് .

2.6 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ സ്വപ്ന ബൈക്ക് മുഴുവന്‍ തുകയും ഒരു രൂപ നാണയമായിട്ടാണ് യുവാവ് ഷോറൂമില്‍ നല്‍കിയത് . ബൂബതി എന്ന യുവാവ് മൂന്ന് വര്‍ഷത്തോളമായി സൂക്ഷിച്ച ഒരു രൂപ നാണയങ്ങളാണ് ബൈക്ക് ഷോറൂമില്‍ നല്‍കിയത്. നാണയങ്ങള്‍ ഷോറൂമില്‍ കൊണ്ടുപോയി ഏറ്റവും പുതിയ ബജാജ് ഡോമിനാര്‍ ബൈക്കാണ് യുവാവ് സ്വന്തമാക്കിയത് .

മോട്ടോര്‍ സൈക്കിള്‍ ഷോറൂമിലെ ജീവനക്കാര്‍ 10 മണിക്കൂറാണ് ബൂബത്തിയുടെ മൂന്ന് വര്‍ഷത്തെ സമ്പാദ്യം എണ്ണിയെടുക്കാന്‍ എടുത്ത സമയമെന്ന് ഭാരത് ഏജന്‍സിയിലെ മാനേജര്‍ മഹാവിക്രാന്ത് പറഞ്ഞു . ബി സി എ ബിരുദധാരിയായ ബൂബതി മുമ്പ് ഒരു സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നു . കൂടാതെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഒരു യൂട്യൂബ് ചാനലും ബൂബതിക്കുണ്ട് . മൂന്ന് വര്‍ഷം മുമ്പ് ഒരു ബൈക്ക് വാങ്ങണമെന്ന് സ്വപ്‌നം ഉണ്ടായിരുന്നെങ്കിലലും ബൈക്കിന് അന്ന് രണ്ട് ലക്ഷം രൂപ വിലയുണ്ടായിരുന്നതിനാല്‍ വാങ്ങാന്‍ സാധിച്ചില് ല.

ഇപ്പോള്‍ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ബൂബതി. സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ബൈക്കാണ് ഇപ്പോള്‍ വാങ്ങിയതെന്ന് ബൂബതി പറഞ്ഞു. ഒരു ചാക്ക് കെട്ടിലായിരുന്നു ഭൂബതി നാണയങ്ങള്‍ ബജാജ് ഷോറൂമിലേക്ക് എത്തിച്ചത്. ബൈക്ക് വാങ്ങിക്കാന്‍ ആഗ്രഹം തോന്നിയ നാള്‍ മുതല്‍ ശേഖരിച്ച നാണയങ്ങളാണ് ഇപ്പോള്‍ ഷോറൂമിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications