സഹോദരന്റെ ഭാര്യയുമായി അവിഹിതമെന്ന് സംശയം; നിരപരാധിത്വം തെളിയിക്കാന്‍ അഗ്നിപരീക്ഷ നേരിട്ട് യുവാവ്
നാട്ടുകൂട്ടത്തിന്റെ തീരുമാനപ്രകാരമാണ് യുവാവിനെ അഗ്നിപരീക്ഷക്ക് വിധേയനാക്കിയത്. സഹോദരന്‍ തന്നെയാണ് യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്

ഹൈദരാബാദ്: സഹോദരന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിന് അഗ്നിപരീക്ഷ വിധിച്ച് നാട്ടുകൂട്ടം. തെലങ്കാനയിലെ പഴയ വാറങ്കല്‍ ജില്ലയില്‍ ആണ് സംഭവം. തന്റെ ഭാര്യയുമായി സഹോദരനായ ഗംഗാധറിന് ബന്ധപ്പെടുന്നുണ്ട് എന്ന നാഗയ്യയുടെ സംശയത്തെ തുടര്‍ന്നാണ് അഗ്നിപരീക്ഷ വിധിച്ചത്.
ഫെബ്രുവരി അവസാനവാരത്തിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. വയലില്‍ തീ പിടിപ്പിച്ച ശേഷം അതിലേക്ക് ഇരുമ്പ് ദണ്ഡ് ഇടുകയായിരുന്നു. ശേഷം ഗംഗാധറിനോട് ഗ്രാമവാസികള്‍ ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് വെറും കൈയോടെ എടുക്കാന്‍ പറയുകയായിരുന്നു.
ഗ്രാമവാസികളുടെ നിര്‍ദേശാനുസരണം ഗംഗാധര്‍ തീ കനലിന് ചുറ്റും തൊഴുകൈയോടെ വലം വെക്കുന്നതിന്റേയും പിന്നീട് ഇരുമ്പ് ദണ്ഡ് എടുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താന്‍ അഗ്നപരീക്ഷ ചെയ്തു എന്നും എന്നാല്‍ പറഞ്ഞത് സത്യമാണ് എന്ന് തെളിയിക്കാന്‍ നാഗയ്യ അഗ്നിപരീക്ഷക്ക് തയ്യാറായില്ല എന്നും ഗംഗാധര്‍ പറഞ്ഞു.

എന്നാല്‍ അഗ്നിപരീക്ഷയില്‍ ഗ്രാമത്തലവന്‍മാര്‍ തൃപ്തരായില്ല എന്നും വീണ്ടും വീണ്ടും ഗംഗാധറിനെ കൊണ്ട് അഗ്നിപരീക്ഷ ചെയ്യിച്ചെന്നും ഇയാളുടെ ഭാര്യ പറയുന്നു. ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് പേര്‍ക്കെതിരെ പരാതി ലഭിച്ചതായി സബ് ഇന്‍സ്‌പെക്ടര്‍ പി ലക്ഷ്മ റെഡ്ഡി പറഞ്ഞു.
ഐ പി സി 336 (മനുഷ്യന്റെ ജീവന് അപകടപ്പെടുത്താന്‍ അശ്രദ്ധമായി പ്രവര്‍ത്തിക്കല്‍) പ്രകാരം ഗ്രാമവാസികള്‍ അടക്കമുള്ളവര്‍ക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications