കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരവേദിയില്‍ യുവാവ് കൊല്ലപ്പെട്ടനിലയില്‍; കൈവെട്ടി മാറ്റി ബാരിക്കേഡില്‍ കെട്ടിത്തൂക്കി

Google Oneindia Malayalam News

ദില്ലി: സിഘു അതിര്‍ത്തിയില്‍ കര്‍ഷക സമര വേദിയിലെ കര്‍ഷക സമര വേദിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമരവേദിയില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡില്‍ തൂങ്ങിയ നിലയിലാണ് യുവാവിനെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.കൈവെട്ടി മാറ്റിയ നിലയിലാണ് മൃതദേഹം. കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല .

സിഖ് വിഭാഗത്തില്‍പ്പെട്ട തീവ്രവാദ സംഘടനയായ നിഹാംഗില്‍ ഉള്‍പ്പട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .

kerala

കൊലപ്പെടുത്തിയതിന് ശേഷമാണ് കൈവെട്ടിയതെന്നാണ് സൂചന. തല്ലിക്കൊന്ന ശേഷം പൊലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ സോണിപത് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു .

യുവാവിന്റെ മൃതദേഹം ഇപ്പോള്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷവും നിഹാംഗുകാര്‍ ഇത്തരത്തില്‍ ദാരുണമായ ആക്രമണം നടത്തിയിരുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ സമയത്ത് പാസ് ചോദിച്ച പൊലീസുകാരുടെ കൈ വെട്ടിയ സംഭവവും ഉണ്ടായിരുന്നു .

Recommended Video

cmsvideo
വെറും മാലിന്യ ചതുപ്പിൽ നിന്ന് പൊന്ന് വിളയിക്കുന്ന തോട്ടം..കണ്ടിരിക്കണം ഈ കൃഷി | Oneindia Malayalam

അതേസമയം, സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിഹാംഗ് അംഗം സരവ് ജിത് സിംഗാണ് വെള്ളിയാഴ്ച വൈകീട്ടോടെ പൊലീസില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് സിഖ് മതത്തിലെ സായുധ വിഭാഗമായ നിഹാംഗുകളില്‍ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു .

English summary
Young man was found murdered at a farmers Protest Spot on Singhu border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X