മുംബൈ: മുസ്ലീമായതിനാല്‍ പ്രമുഖ ഡയമണ്ട് കന്പനി യുവാവിന് ജോലി നിഷേധിച്ചു
മുംബൈ: ഇസ്ലാം മത വിശ്വാസിയായതിന്റെ പേരില്‍ മുംബൈയിലെ പ്രമുഖ ഡയമണ്ട് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനി യുവവിന് ജോലി നിഷേധിച്ചു. ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മുബൈ സ്വദേശിയായ സെഷാന്‍ അലി ഖാന് ജോലി നിഷേധിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഖാനും കമ്പനിയിലേയ്ക്ക് ജോലിയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ തനിയ്ക്ക് ലഭിച്ച മറുപടിയാണ് യുവാവിനെ ഞെട്ടിച്ചത്.
എംബിഎ ബിരുദധാരിയാണ് ഖാന്‍. ഖാന്റെ ഒട്ടേറ സുഹൃത്തുക്കളും ജോലിയ്ക്ക് വേണ്ടി ഹരേ കൃഷ്ണയിലേയ്ക്ക് അപേക്ഷ അയച്ചിരുന്നു. അപേക്ഷ ലഭിച്ച് അരമണിയ്ക്കൂറിനകം തന്നെ ഖാന് മറുപടി കിട്ടി. 'അപേക്ഷ അയച്ചതിന് നന്ദി, ഞങ്ങള്‍ അമുസ്ലീങ്ങളായ ജീവനക്കാരെയാണ് തേടുന്നത് അതിനാല്‍ നിങ്ങളുടെ അപേക്ഷ നിരസിച്ചിരിയ്ക്കുന്നു'-ഇതായിരുന്നു മറുപടി.

കമ്പനിയുടെ മറുപടി ലഭിച്ചതോടെ ഖാന്‍ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ മറുപടിയുമായി കമ്പനിയുടെ അസോസിയേറ്റ് വിപിയും എച്ച്ആര്‍ മേധാവിയുമായ മഹേന്ദ്ര ദേശ്മുഖ് രംഗത്തെത്തി. ലിംഗത്തിന്റേയോ ജാതിയുടേയോ മതത്തിന്റെയോ പേരില്‍ തങ്ങള്‍ ഒരു വേര്‍തിരിവും കാണിയ്ക്കില്ലെന്ന് അദ്ദേഹം മറുപടി അയച്ചു. എന്തായാലും മുസ്ലീം യുവാവിന് ജോലി നിഷേധിച്ച സംഭവം വിവാദമായിരിയ്ക്കുകയാണ്.












Click it and Unblock the Notifications