Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ് യുവനടി സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍; കാരണം പ്രണയത്തകര്‍ച്ചയോ?

ചെന്നൈ: തമിഴ് യുവനടിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവ നടി ദീപയെ ആണ് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ അപാർട്‌മെന്റിൽ ആണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണു പൊലീസ് സംശയിക്കുന്നത്.

നിരവധി ടെലിവിഷൻ ഷോകളിലും തമിഴ് ചിത്രങ്ങളിലും യുവതി അഭിനയിച്ചിട്ടുണ്ട്. 29 വയസായിരുന്നു ദീപയ്ക്ക്. പോളിൻ ജെസീക്ക എന്നാണഅ യഥാർത്ഥ നാമം. ചെന്നൈ വിരുഗമ്പാക്കത്തെ സ്വകാര്യ അപാർട്ടമെന്റിലാണ് മരിച്ച നിലയിൽ നടിയെ കണ്ടെത്തിയത്. വീട്ടുകാർ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെ ആയതോടെയാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടർന്ന് സുഹൃത്ത് ഫ്‌ളാറ്റിൽ എത്തിയപ്പോഴായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

death

പ്രണയത്തിൽ ഉണ്ടായ പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി വീട്ടിൽനിന്നു മാറിയാണ് താമസം. ഫ്‌ളാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുകാരോട് കൂടുതൽ സംസാരിച്ചിരുന്നില്ല. ഈ വർഷം ആദ്യത്തിൽ റിലീസ് ചെയ്ത വൈദയിലെ ചെറിയ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നടൻ വിശാൽ നായകനാകുന്ന തുപ്പറിവാളനിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിരവധി ടിവി ഷോകളും ചെയ്തിട്ടുണ്ട്.

അതേസമയം, നേരത്തെ ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈയും അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ് ചലച്ചിത്രരംഗത്ത് വീണ്ടും ഒരു ആത്മഹത്യ കൂടി. ആത്മഹത്യയ്ക്കെതിരെ പോസ്റ്റുകൾ ഇട്ടിരുന്നു തൂരി​ഗൈ ആത്മഹത്യ ചെയ്തത് വലിയ ഞെട്ടലാണ് തമിഴ് ചലച്ചിത്ര മേഖലിൽ ഉണ്ടാക്കിയത്.

ആത്മഹത്യ ചെയ്യരുതെന്ന് പറഞ്ഞ് കൊണ്ട് ഇവർ വലിയൊരു പോസ്റ്റ് ഇട്ടിരുന്നു. ആത്മഹത്യ ചെയ്താൽ നമുക്ക് തന്നെയാണെന്നുംം മറ്റുള്ളവർ കുറച്ച് ദിവസം നമ്മളെ ഓർക്കുമെന്നും പിന്നീട് മറന്നുകളയുമെന്നും ആത്മഹത്യ ചെയ്യുമ്പോൾ അച്ഛനേയും അമ്മയേയും നമ്മുടെ ഓർമകൾ നൽകി എന്നേക്കും ഒറ്റയ്ക്കാക്കുകയാണെന്നും ഇവർ പോസ്റ്റിൽ പറഞ്ഞു. സ്ത്രീകൾ ശക്തരായിരിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തുരീ​ഗൈ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ഇവരുടെ സുഹൃത്ത് രം​ഗത്തുവന്നിരുന്നു. തൂരി​ഗൈ വിഷാദത്തിലൂടെ കടന്നുപോയിരുന്നെന്നാണ് റിപ്പോർ‌ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+