ഭര്‍ത്താവിനെ കെട്ടിയിട്ടു; ഭാര്യയെ കൂട്ടബലാല്‍സംഗം ചെയ്തു, ക്രൂരത കാണിച്ചവരില്‍ കുട്ടികളും
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് അറുതിയില്ല. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാല്‍സംഗം ചെയ്തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുസഫര്‍ നഗറിലാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 21കാരിയായ ക്രൂരതയ്ക്ക് ഇരയായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു ദമ്പതികള്‍. ശേഷം രാത്രി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ബൈക്കിലെത്തിയ ചിലര്‍ തടയുകയും അക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.

മാവിന്‍തോട്ടത്തിലേക്ക് യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു യുവതിയെ ആക്രമിച്ചത്. ഇതുവരെ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് നായ്മന്തി പോലീസ് അറിയിച്ചു. ഇതില്‍ രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്നു പ്രതികള്‍. എല്ലാവരും മദ്യപിച്ചിരുന്നു. നാല് പേരാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയം മറ്റുള്ളവര്‍ ആളുകള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിച്ചു.
യുവതിയുടെ വീടിന് അടുത്താണ് സംഭവം നടന്നത്. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ ഭീഷണി മുഴക്കിയ ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ചയാണ് കുടുംബം പോലീസില്‍ പരാതിപ്പെട്ടത്. ഇന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മൊഴിയെടുത്തുവിട്ടു. പ്രതികള്‍ക്കെതിരെ ദേശ സുരക്ഷാ നിയമം ചുമത്തി കേസെടുക്കുമെന്ന് മുസഫര്‍നഗര്‍ എസ്എസ്പി അഭിഷേക് യാദവ് പറഞ്ഞു. യുപിയില്‍ യോഗി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പുറത്തുവന്ന സംഭവമായതിനാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതിയെ ആറ് മാസം പീഡിപ്പിച്ചവരില്‍ കുട്ടികളും
ചെന്നൈ: 22കാരിയായ യുവതിയെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചത് ആറ് മാസം. എട്ട് പേര്‍ ചേര്‍ന്ന് ആറ് മാസം യുവതിയെ പീഡിപ്പിച്ചുവെന്നാണ് പോലീസ് അന്വേഷത്തില്‍ തെളിഞ്ഞത്. രണ്ടു പ്രതികള്‍ ഡിഎംകെ പ്രവര്‍ത്തകരാണ്. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് സംഭവം. ബലാല്‍സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച അക്രമികള്‍ പുറത്തുപറഞ്ഞാല്‍ സോഷ്യല്‍ മീഡിയയല്‍ പ്രചപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതി നല്‍കിയ പരാതിയില്‍ 8 പ്രതികളെ അറസ്റ്റ് ചെയ്തു.
ഒരു പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തി. ശേഷം മറ്റു പ്രതികളെത്തി ഇക്കാര്യം പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി വിരുദുനഗര്‍ റൂറല്‍ പോലീസില്‍ പരാതിപ്പെട്ടു. പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി എംപി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു. എട്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications