നവവധുവായ പോലീസ് കോണ്‍സ്റ്റബിള്‍ ആസിഡ് കുടിച്ച് ജീവനൊടുക്കി
താനെ: 30കാരിയായ പോലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. താനെ പോലീസ് ആസ്ഥാനത്തായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി. സ്‌റ്റേഷന് സമീപത്തുള്ള താമസസ്ഥലത്ത് വെച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ആസിഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ചയാണ് 23കാരിയായ ഷൈല ദാണ്ഡെ ആത്മഹത്യ ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ വിവാഹിതയായത്. പാണ്ഡുരംഗ് കാലു ദാണ്ഡെ എന്ന 30കാരനായിരുന്നു വരന്‍. ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ഇയാള്‍. വിവാഹത്തിന് ശേഷം ഷൈല ദാണ്ഡെ സ്വന്തം സ്ഥലമായ അഹമ്മദ് നഗറില്‍ നിന്നും കല്യാണിലേക്ക് താമസം മാറുകയായിരുന്നത്രെ.

ഭര്‍ത്താവും സഹോദരിയും ഷൈല ദാണ്ഡെയെ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതേത്തുടര്‍ന്നാണത്രെ ഇവര്‍ ആത്മഹത്യ ചെയ്തത്. ആസിഡ് കഴിച്ച് അവശനിലയിലായ ഷൈല ദാണ്ഡെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഷൈല ദാണ്ഡേയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. തങ്ങളുടെ മകളെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഢനത്തിനും കൊലക്കുറ്റത്തിനും പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications