കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ബലാല്‍സംഗം ചെയ്തു; യുവതി ആശുപത്രിയില്‍, ഡെലിവറി ബോയ്‌സ് പ്രതികള്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ 25കാരിയായ ക്രൂരമായി പീഡിപ്പിച്ചു. മര്‍ദ്ദിച്ച് അവശയാക്കിയ ശേഷമായിരുന്നു പീഡനം. മൂന്ന് ഡെലിവറെ ബോയ്‌സും മറ്റൊരാളും ചേര്‍ന്നാണ് ബലാല്‍സംഗം ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 20നും 25നുമിടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫേസ് 2വിലാണ് സംഭവമെന്ന് എസിപി കരണ്‍ ഗോയല്‍ പറഞ്ഞു.

k

ശനിയാഴ്ച രാത്രിയാണ് സിക്കന്തര്‍പൂര്‍ മെട്രോ സ്‌റ്റേഷനടുത്ത് വച്ച് യുവതിയെ പ്രതികളില്‍ ഒരാള്‍ കണ്ടത്. താമസസ്ഥലം ഒരുക്കാമെന്ന് പറഞ്ഞ് ഒരു റിയല്‍ട്ടേഴ്‌സ് ഓഫീസിലേക്ക് കൊണ്ടുവന്നു. ഇവിടെക്ക് മറ്റു പ്രതികളോട് വരാന്‍ പറഞ്ഞു. ഈ ഓഫീസില്‍ വച്ചാണ് നാലു പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. ഒരാള്‍ ഈ ഓഫീസില്‍ ജോലിക്കാരനാണ്. ഓഫീസിന്റെ താക്കോല്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു.

ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങിബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങി

ബലാല്‍സംഗം ചെറുക്കാന്‍ യുവതി ശ്രമിച്ചപ്പോഴാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തല മതിലില്‍ ഇടിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ചു. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. യുവതിയുടെ കരച്ചില്‍ കേട്ട് ഓഫീസ് വാര്‍ഡന്‍ പോലീസിനെ അറിയിച്ചു. അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. യുവതിയെ പോലീസുകാര്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. പ്രതികൡ മൂന്ന് പേരെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തുവെന്ന് എസിപി അറിയിച്ചു.

Recommended Video

cmsvideo
Priyanka and Rahul assured all support to Hathras Family

English summary
Young Woman Gang Raped In Gurgaon; Three arrested by Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X