'ലവ് യൂ സിന്ദഗി'; വൈറലായ ആ പെണ്‍കുട്ടിയും ഇനിയില്ല, കോവിഡിന് കീഴടങ്ങിയെന്ന് ഡോക്ടര്‍
ദില്ലി: 'ലവ് യു സിന്ദഗി' വിഡിയോയിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ യുവതി മരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുമ്പോഴും 'ലവ് യു സിന്ദഗി' എന്ന ഗാനത്തിനൊപ്പം ചെറിയ ചുവടുകള്‍ പങ്കുവെച്ച 30 കാരിയാണ് മരണത്തിന് കീഴടങ്ങിയത്. ഓക്സിജന്‍ മാസ്കുമായിട്ടുള്ള യുവതിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത് ഡോ. മോണിക്ക ലാങ്കേയായിരുന്നു. അത്യാഹത വിഭാഗത്തില്‍ കഴിയുമ്പോഴായിരുന്നു ആത്മവിശ്വാസം കൈവിടാതെ ഷാരൂഖ് ഖാന്‍റെയും ആലിയ ഭട്ടിന്‍റെയും ഡിയർ സിന്ദഗി എന്ന ചിത്രത്തിലെ ലവ് യു സിന്ദഗി എന്ന ഗാനത്തിനൊപ്പിച്ച് ആക്ഷന്‍ നല്‍കിയത്.
Recommended Video
ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. എന്നാല്‍ ഏവരേയും ദുഃഘത്തിലാഴ്ത്തിക്കൊണ്ട് യുവതിയുടെ മരണ വിവരം മെയ് 13 ന് വീഡിയോ പങ്കുവെച്ച ഡോക്ടര്‍ തന്നെ അറിയിക്കുകയായിരുന്നു. 'ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു' - എന്നായിരുന്നു ഡോ. മോണിക്ക ലാങ്കേ ട്വിറ്ററില്‍ കുറിച്ചത്. യുവതിയുടെ ആരോഗ്യ വിവരവും ഡോക്ടര്‍ ഇടക്കിടക്ക് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഐസിയുവിലെക്ക് മാറ്റിയെങ്കിലും യുവതിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു മെയ് 10 ന് ഡോക്ടര്‍ അറിയിച്ചത്. അത്യാസന്ന നിലയിലായിട്ടും ഐസിയു ബെഡ് ലഭിച്ചില്ലെന്ന പരാതിയോടെയായിരുന്നു മെയ് എട്ടിന് പെണ്‍കുട്ടിയുടെ വൈറല്‍ വീഡിയോ ഡോക്ടര്‍ പങ്കുവെച്ചത്. പാട്ട് കേട്ടോട്ടെയെന്ന് അവള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് ഞാന്‍ അതിന് അനുവദിക്കുകയായിരുന്നെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു.
ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications