കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പഴയ വിശ്വസ്തര്‍ ബിജെപിയെ കൈവിടുന്നുവെന്ന് പുതിയ സര്‍വ്വെ. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് ബിജെപിക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയത്. അന്ന് യുവജനങ്ങള്‍ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് വിലയിരുത്തല്‍. 2019ലും യുവസമൂഹം ബിജെപിയെ കൈവിട്ടില്ല. കൂടുതല്‍ സീറ്റ് നേടി നരേന്ദ്ര മോദി അധികാരത്തിലെത്തി.

പാര്‍ട്ടിയുടെ പ്രഖ്യാപിത അജണ്ടകള്‍ വേഗം നടപ്പാക്കാന്‍ തുടങ്ങിയത് രണ്ടാം മോദി സര്‍ക്കാരാണ്. എന്നാല്‍ ഇത് ജനങ്ങളില്‍ ബിജെപി വിരുദ്ധ വികാരമുണ്ടാക്കിയെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. സ്വാഭാവികമായും പാര്‍ട്ടിക്ക് വരും തിരഞ്ഞെടുപ്പുകളില്‍ ക്ഷീണമാകും ഫലം. വിശദാംശങ്ങള്‍ ഇങ്ങനെ...

ആശങ്ക വര്‍ധിച്ചു

ആശങ്ക വര്‍ധിച്ചു

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ ഭേദഗതി നിമയം (സിഎഎ) നടപ്പാക്കല്‍, രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി... തുടങ്ങിയ വിഷയങ്ങളാണ് രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ പല നടപടികളോടും വിയോജിപ്പാണ് അവര്‍ സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
Rahul Gandhi Dont Want To Change The Track, | Oneindia Malayalam
മുതിര്‍ന്നവര്‍ അനുകൂലം

മുതിര്‍ന്നവര്‍ അനുകൂലം

യുഗവ്-മിന്റ്-സിപിആര്‍ മില്ലേനിയല്‍ സര്‍വ്വെയിലാണ് ബിജെപി വിരുദ്ധ വികാരം വളരുന്നുവെന്ന് സൂചിപ്പിക്കുന്നത്. പ്രഖ്യാപിത വിഷയങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കിയ ബിജെപിയുടെ നീക്കം മുതിര്‍ന്നവരില്‍ അനുകൂല നിലപാടാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ തലമുറയിലാണ് ബിജെപിക്കെതിരായ വികാരത്തിന് ഇടയാക്കിയത്.

കാരണം ഇതാണ്

കാരണം ഇതാണ്

നഗരങ്ങളിലെ യുവജനങ്ങള്‍ കാര്യമായും ആശങ്കപ്പെടുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തെ കുറിച്ചാണ്. സാമ്പത്തിക രംഗത്ത് ബിജെപിയുടെ പ്രവര്‍ത്തനം മികച്ചതല്ല എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. വിവാദ വിഷയങ്ങള്‍ അധികരിക്കുന്നതും അവരുടെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

കശ്മീര്‍ നടപടി ഉചിതം

കശ്മീര്‍ നടപടി ഉചിതം

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ഉചിതമാണ് എന്ന് സര്‍വ്വെയില്‍ പങ്കെടുത്ത വലിയൊരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എന്‍ആര്‍സി, സിഎഎ എന്നിവ അനാവശ്യമാണ് എന്നും അവര്‍ പറയുന്നു. ഈ രണ്ട് വിഷയങ്ങളാണ് യുവ സമൂഹം എതിര്‍ക്കുന്നത്.

സര്‍വ്വെ ഇങ്ങനെ

സര്‍വ്വെ ഇങ്ങനെ

വിവാദ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് യുവജനങ്ങളാണ്. കോടതിയെ സമീപിച്ചതില്‍ കൂടുതലും അവര്‍ തന്നെ. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 2 വരെയാണ് യുഗവ്-മിന്റ്-സിപിആര്‍ മില്ലേനിയല്‍ സര്‍വ്വെ ഓണ്‍ലൈനില്‍ നടത്തിയത്. 184 നഗരങ്ങള്‍ സര്‍വ്വെയുടെ ഭാഗമായി. 10000ത്തിലധികം പേര്‍ പ്രതികരണം അറിയിച്ചു.

സര്‍വ്വെയിലെ വിഭജനം...

സര്‍വ്വെയിലെ വിഭജനം...

1981നും 1996നുമിടയില്‍ ജനിച്ചവരെയാണ് മില്ലേനിയല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1996ന് ശേഷം ജനിച്ചവര്‍, അതായത് 23 വയസില്‍ താഴെയുള്ളവരെ പോസ്റ്റ് മില്ലേനിയല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. 40 വയസിന് മുകളിലുള്ളവരെ മുതിര്‍ന്നവരുടെ ഗണത്തിലും. മുതിര്‍ന്നവര്‍ ഇപ്പോഴും ബിജെപിക്കൊപ്പം നിലയുറപ്പിക്കുന്നു.

രാജ്യത്തിന്റെ പൊതു വികാരമല്ല

രാജ്യത്തിന്റെ പൊതു വികാരമല്ല

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ മിന്റ്, ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യുഗവ്, ദില്ലി കേന്ദ്രമായുള്ള സിപിആര്‍ എന്നിവര്‍ സംയുക്തമായിട്ടാണ് സര്‍വ്വെ നടത്തിയത്. ഡിജിറ്റല്‍ ലോകത്ത് വ്യാപൃതരായ സമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുകയാണ് സര്‍വ്വെയിലൂടെ ചെയ്തത്. അതുകൊണ്ടുതന്നെ ഇത് രാജ്യത്തെ മൊത്തം ജനങ്ങളുടെ അഭിപ്രായമായി കാണാന്‍ സാധിക്കില്ല.

ദക്ഷിണേന്ത്യ വിമര്‍ശിക്കുന്നു

ദക്ഷിണേന്ത്യ വിമര്‍ശിക്കുന്നു

കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ സര്‍വ്വെയില്‍ പങ്കെടുത്ത മിക്കയാളുകളും അംഗീകരിച്ചു. എന്നാല്‍ സിഎഎ, എന്‍ആര്‍സിയില്‍ എതിര്‍ത്തു. ഉത്തരേന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിലുള്ളവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പിന്തുണ കുറവാണ്. യുവജനങ്ങള്‍ക്കിയില്‍ സര്‍ക്കാരിന്റെ പല പ്രവര്‍ത്തനത്തിലും ആശങ്ക നിലനില്‍ക്കുന്നു.

തെറ്റായ ദിശയില്‍ സഞ്ചാരം

തെറ്റായ ദിശയില്‍ സഞ്ചാരം

രാജ്യത്തെ സാമ്പത്തിക രംഗം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് സര്‍വ്വെയില്‍ ഭാഗമായ ഭൂരിഭാഗം യുവജനങ്ങളും അഭിപ്രായപ്പെട്ടു. ഹിന്ദു-മുസ്ലിം ഭിന്നത വര്‍ധിച്ചുവരുന്നതിലും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞുവരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ജനപ്രീതി നഷ്ടപ്പെട്ടു

ജനപ്രീതി നഷ്ടപ്പെട്ടു

ബിജെപിയെ ജനം പൂര്‍ണമായും കൈവിടുന്നുവെന്ന് സര്‍വ്വെയില്‍ തെളിയുന്നില്ല. എന്നാല്‍, ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ജനപ്രീതി നഷ്ടപ്പെട്ടു. 2019ല്‍ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത യുവജനങ്ങളില്‍ ഭൂരിഭാഗം പേരും ബിജെപി മതിയെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത്തവണ അവരില്‍ മിക്കവരും ആശങ്ക പ്രകടിപ്പിക്കുന്നു.

നേട്ടം പ്രാദേശിക കക്ഷികള്‍ക്ക്

നേട്ടം പ്രാദേശിക കക്ഷികള്‍ക്ക്

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബിജെപി സര്‍ക്കാരില്‍ പ്രതീക്ഷയില്ലെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത വലിയൊരു വിഭാഗം പറയുന്നത്. വിവാദങ്ങളിലും ഇവര്‍ക്ക് താല്‍പ്പര്യമില്ല. എന്നാല്‍ യുവസമൂഹം കൂട്ടത്തോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്ന് ഇതുകൊണ്ട് അര്‍ഥമില്ല. പകരം പ്രാദേശിക കക്ഷികളോടുള്ള താല്‍പ്പര്യം യുവസമൂഹത്തിന് വര്‍ധിച്ചുവെന്നും സര്‍വ്വെയില്‍ വ്യക്തമാകുന്നു.

ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...

English summary
Younger Indians concerned about the Narendra Modi government’s moves; New survey reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X