കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍: മോദി മൗനം വെടിഞ്ഞു, യുവാക്കള്‍ കല്ലിനു പകരം ലാപ്‌ടോപ് കൈയ്യിലെടുക്കണം !!

  • By Pratheeksha
Google Oneindia Malayalam News

അലിരാജ്പൂര്‍ :കശ്മീര്‍ സംഘര്‍ഷത്തില്‍ ഇതു വരെ അഭിപ്രായം പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞു. എല്ലാ ഇന്ത്യക്കാരും കശ്മീരിനെ ഇഷ്ടപ്പെടുന്നവരാണെന്നും തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഭാഗമാണ് കശ്മീരിന്റെ സ്വാതന്ത്ര്യത്തെ മുറിപ്പെടുത്തുന്നതെന്നും മോദി പറഞ്ഞു.

മധ്യപ്രദേശിലെ അലിരാജ് പൂരില്‍ സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മഭൂമിയായ ഭാഭ്രയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ കല്ലുകള്‍ക്കു പകരം ലാപ്‌ടോപ്പുകള്‍ കൈയ്യിലെടുക്കണം. സമാധാനം നിലനിര്‍ത്തി കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗ്ഗമായി കാത്തു സൂക്ഷിക്കേണ്ടത് യുവാക്കളുടെ കടമയാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.

29-1454071235-n

മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ് പേയിയുടെ നയമാണ് കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തുടരുന്നത്. കശ്മീര്‍ ജനത സമാധാനം ആഗ്രഹിക്കുന്നുണ്ട്. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കേന്ദ്രം സഹായം നല്‍കാന്‍ തയ്യാറാണ്. ജനാധിപത്യത്തിലെ ഏതു പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചയുള്‍പ്പെടെയുളള മാര്‍ഗ്ഗങ്ങളുള്ളതായും മോദി കൂട്ടിച്ചേര്‍ത്തു

ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമുണ്ടായ കശ്മീര്‍ സംഘര്‍ഷത്തില്‍ 56 പേര്‍ മരിക്കുകയും 2000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് ഒരു മാസത്തിനു ശേഷമാണ് മോദി ഈ വിഷയത്തില്‍ മൗനം വെടിഞ്ഞു സംസാരിക്കുന്നത്.

English summary
Prime Minister Narendra Modi, on Tuesday finally broke his silence over the Kashmir issue. Evoking the Vajpayee model of 'insaniyat', the prime minister appealed for peace in Jammu and Kashmir, at a rally in Madhya Pradesh's Alirajpur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X