കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇപ്പോള്‍ ആര്‍ക്കും കിട്ടും; വെറും 500 രൂപമതി, പിന്നില്‍ പാക് സംഘം

  • By Gowthamy
Google Oneindia Malayalam News

ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിന്റെ ആശങ്ക അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ബാങ്ക് രേഖകളും ചോര്‍ന്നതായി വിവരങ്ങള്‍ പുറത്തു വരുന്നു. വെറും 500 രൂപ കൊടുത്താല്‍ ആവശ്യപ്പെടുന്നയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇ മെയില്‍ വിവരങ്ങളും ഫോണ്‍ നമ്പറുമടക്കം എല്ലാം ലഭിക്കും. മധ്യപ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

പാകിസ്ഥാനില്‍ നിന്നുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചനകള്‍. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇത്തരത്തില്‍ സംഘം പണം തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.

ഞെട്ടിക്കുന്ന വിവരങ്ങള്‍

ഞെട്ടിക്കുന്ന വിവരങ്ങള്‍

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ ആശങ്ക ജനങ്ങള്‍ക്ക് വിട്ടുമാറിയിട്ടില്ല. ഇതിനിടെയാണ് ബാങ്ക് വിവരങ്ങളും പരസ്യമായിരിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിരിക്കുന്നത്.

പിന്നില്‍ അന്താരാഷ്ട്ര സംഘം

പിന്നില്‍ അന്താരാഷ്ട്ര സംഘം

ഇതിനു പിന്നില്‍ അന്താരാഷ്ട്ര സംഘമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പാകിസ്ഥാന്‍ സ്വദേശിയായ ആള്‍ ലാഹോറില്‍ നിന്നാണ് ഇതൊക്കെ ചെയ്യുന്നതെന്നും പോലീസ്.

വെറും 500 രൂപയ്ക്ക്

വെറും 500 രൂപയ്ക്ക്

വെറും 500 രൂപയ്ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും. ഇതിനു പുറമെ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവയും ലഭിക്കും. മധ്യപ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നത്.

പുറത്തുവന്നത്

പുറത്തുവന്നത്

കേസ് അന്വേഷിക്കുകയായിരുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റമര്‍ എന്ന നിലയില്‍ സംഘത്തില്‍ നിന്ന് ഇന്‍ഡോര്‍ സ്വദേശിയായ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ വാങ്ങിയിരുന്നു. ബിറ്റ് കോയിന്‍സാണ് ഇയാള്‍ പകരമായി സംഘത്തിന് നല്‍കിയത്. ഇതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്.

72,401 രൂപ

72,401 രൂപ

തട്ടിപ്പിന് ഇരയായ ഒരാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന്് 72, 401 രൂപ പിന്‍വലിച്ചെന്നാണ് പരാതി. ഓഗസ്റ്റ് 28നാണ് കാശ് നഷ്ടമായത്.

രണ്ടുപേര്‍ അറസ്്റ്റില്‍

രണ്ടുപേര്‍ അറസ്്റ്റില്‍

അന്വേഷണത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ് കുമാര്‍ പിള്ളൈ, രാം പ്രസാദ് നാടാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്‌തെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. യുഎസ് ആസ്ഥാനമായ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് രാജ് കുമാര്‍. രാംപ്രസാദ് ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്.

പണം തട്ടുന്നത്

പണം തട്ടുന്നത്

കാര്‍ഡ് വിവരങ്ങള്‍ അന്താരാഷ്ട്ര വെബ്‌സൈറ്റില്‍ ഉപയോഗിച്ചാണ് ഇവര്‍ പണം തട്ടിയിരിക്കുന്നതെന്നാണ് വിവരം. ഇതിന് ഒടിപി ആവശ്യമില്ലെന്നും അറസ്റ്റിലായവര്‍ പറയുന്നു.

English summary
your bank details are on sale for rs 500
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X