കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം, കോമഡി സര്‍ക്കസ് കളിക്കരുത്, തുറന്നടിച്ച് പ്രിയങ്ക

Google Oneindia Malayalam News

ലഖ്‌നൗ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി. തകര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ് മേഖലയെ മുന്നോട്ട് നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ കോമഡി സര്‍ക്കസ് നടത്താനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസം നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയെ പിയൂഷ് ഗോയല്‍ വിമര്‍ശിച്ചതിനും പ്രിയങ്ക മറുപടി നല്‍കിയിരുന്നു.

1

ഇന്ത്യന്‍ വോട്ടര്‍മാര്‍ അഭിജിത്ത് ബാനര്‍ജിയുടെ ആശയങ്ങളെ തള്ളിക്കളഞ്ഞതാണെന്ന് ഗോയല്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ ബാനര്‍ജി പിന്തുണച്ചിരുന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അദ്ദേഹമാണ്. എന്നാല്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ അദ്ദേഹത്തെ തള്ളിയതാണ്. അത്തരമൊരാള്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്നും ഗോയല്‍ പറഞ്ഞു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഗുരുതരമായ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ബാനര്‍ജി നൊബേല്‍ നേടിയ ശേഷം പറഞ്ഞിരുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഒരിക്കലും പരിഹരിക്കാനാവാത്ത അവസ്ഥയിലേക്ക് അത് പോകുമെന്നും അഭിജിത്ത് ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം, മറ്റുള്ളവരുടെ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം ഇടത് ചിന്താഗതിയുള്ളയാളാണ് അഭിജിത്ത് ബാനര്‍ജിയെന്നും പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. ബാനര്‍ജി സത്യസന്ധമായി പ്രവര്‍ത്തിച്ചാണ് പുരസ്‌കാരം നേടിയത്. സമ്പദ് വ്യവസ്ഥ തകരുകയാണ്. നിങ്ങളുടെ ജോലി അത് മെച്ചപ്പെടുത്തലാണ്. വാഹന മേഖലയിലെ വലിയ പ്രതിസന്ധിയാണ് സെപ്റ്റംബറില്‍ ഉണ്ടായിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ തമ്മില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വാക് പോര് നടന്ന് കൊണ്ടിരിക്കുകയാണ്. നേരത്തെ മന്‍മോഹന്‍ സിംഗും ധനമന്ത്രി നിര്‍മലാ സീതാരാമനും തമ്മിലായിരുന്നു വാക് പോര്.

മഴയില്‍ കുളിച്ച് ശരത് പവാര്‍, ജനങ്ങള്‍ക്ക് മുമ്പ് കുമ്പസാരം.... കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!!മഴയില്‍ കുളിച്ച് ശരത് പവാര്‍, ജനങ്ങള്‍ക്ക് മുമ്പ് കുമ്പസാരം.... കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!!

English summary
your job is to improve economy priyanka slams govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X