കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്ക് പ്രശ്നനങ്ങള്‍ സൃ‍ഷ്ടിക്കരുത്: മധ്യസ്ഥ സമിതി

Google Oneindia Malayalam News

ദില്ലി: മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വഴങ്ങാതെ ഷഹീന്‍ബാഗിലെ പൗരത്വ നിയമവിരുദ്ധ പ്രതിഷേധക്കാര്‍. നിങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കരുതെന്നാണ് സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകര്‍ പ്രതിഷേധക്കാരോട് നിര്‍ദേശിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നിരിക്കിലും അതുവഴി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന സന്ദേശമാണ് മധ്യസ്ഥ സംഘം പ്രതിഷേധക്കാരുമായി സംവദിക്കുമ്പോള്‍ ചൂണ്ടിക്കാണിച്ചത്. രണ്ടാം ദിവസമാണ് മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഡ്ഗെ, സാധ്ന രാമചന്ദ്രന്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്.

സഖ്യത്തില്‍ അഭിപ്രായ ഭിന്നത; പ്രധാനമന്ത്രിയേയും സോണിയയേയും കാണാന്‍ ഉദ്ധവ് താക്കറെ സഖ്യത്തില്‍ അഭിപ്രായ ഭിന്നത; പ്രധാനമന്ത്രിയേയും സോണിയയേയും കാണാന്‍ ഉദ്ധവ് താക്കറെ

പൗരത്വ നിയമത്തിനെതിരായ ഷഹീന്‍ബാഗ് പ്രതിഷേധം സമാധാനപരമായ ഒന്നായി അടയാളപ്പെടുത്താനാണ് സുപ്രീംകോടതി ആഗ്രഹിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശമുണ്ട് എന്നാല്‍, മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കാത്ത മറ്റെവിടേക്കെങ്കിലും പ്രതിഷേധം മാറ്റാനുള്ള ശ്രമത്തെക്കുറിച്ചാണ് അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഗെ ചൂണ്ടിക്കാണിക്കുന്നത്.

shaheenbagh-1

പൗരത്വ നിയമഭേദഗതി ഇതിനകം തന്നെ നിയമമായി കഴിഞ്ഞു. എന്നാല്‍ ഇതിന്റെ സാധുത ഇതുവരെ സുപ്രീം കോടതി പരിശോധിച്ചിട്ടില്ലെന്നാണ് അഡ്വ. സാധ്ന രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത്. പരസ്പരം സംസാരിച്ച് പ്രശ്നം പരിഹിക്കാമെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് സംബന്ധിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഷഹീന്‍ബാഗ് എല്ലാക്കാലത്തും നിലനില്‍ക്കണം. എന്നാല്‍ നിങ്ങളുടെ പ്രതിഷേധം പൊതുജനങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കരുത്. ഞങ്ങള്‍ക്ക് നിങ്ങളുടെ വേദനകളും ആവശ്യങ്ങളും മനസ്സിലാകുമെന്നും അവര്‍ പറയുന്നു.

സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച വൈകിട്ടാണ് ഷഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മാസത്തോളമായി ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കോടതി മധ്യസ്ഥത വഹിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഡ്ഗെ, സാധ്ന രാമചന്ദ്രന്‍ എന്നിവരെ നിയോഗിച്ചത്.

ആയിരക്കണക്കിന് പേരാണ് പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ സമരത്തില്‍ ഡിസംബര്‍ മുതല്‍ പങ്കെടുക്കുന്നത്. വലിയൊരു ശതമാനം വരുന്ന മുസ്ലിം സമുദായത്തിന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലഭിക്കില്ലെന്ന ആശങ്കയാണ് സമരം ശക്തിപ്പെടുന്നതിന് ഇടയാക്കിയിട്ടുള്ളത്.

English summary
Your right to protest shouldn't cause problem to others, mediators tell Shaheen Bagh protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X