Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ മാപ്പ്! ഈ കണ്ണുനീര്‍ തുള്ളികള്‍ ഹൃദയം തുളയ്ക്കുന്നു, പോലീസിന്റെ ട്വീറ്റ്

തീവ്രവാദി ആക്രണത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റാഷിദിന് അന്ത്യോമപചാരമര്‍പ്പിക്കുന്ന ചടങ്ങിലാണ് ആ അഞ്ചു വയസ്സുകാരി പെണ്‍കുട്ടി പൊട്ടിക്കരഞ്ഞത്.

ശ്രീനഗർ: അച്ഛന്റെ മൃതദേഹത്തിനു മുന്നിൽ വിതുമ്പി കരഞ്ഞ അഞ്ചുവയസുകാരിയുടെ മുഖം ആർക്കും അത്ര വേഗം മറക്കാൻ കഴിയില്ല.ചെറുപ്രായത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ടതിന്റെ ദൈന്യതയും അരക്ഷിതാവസ്ഥയും ആ അഞ്ചു വയസുകാരിയുടെ മുഖത്ത് നിഴലിച്ചിരുന്നു.

child

ജമ്മുകശ്മീരിലെ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അബ്ദുൾ റാഷിദിന്റെ അഞ്ചു വയസുള്ള മകൾ സോറയാണ് അച്ഛന്റെ മൃതദേഹത്തിനു മിന്നിൽ നിന്ന് വിങ്ങിപ്പൊട്ടിയത്. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്ദുൾ റാഷിദിന് അന്ത്യോമപചാരമര്‍പ്പിക്കുന്ന ചടങ്ങിലാണ് കുട്ടി പൊട്ടിക്കരഞ്ഞത്. ജമ്മുകാശ്മീർ പോലീസാണ് കുട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.

നിന്റെ കണ്ണുനീർ ഞങ്ങളുടെ ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. എന്തു കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള പ്രായം നിനക്ക് ആയിട്ടില്ല. ഞങ്ങളെല്ലാവരെയും പോലെ ജമ്മു-കശ്മീർ പോലീസിനെ പ്രതിനിധീകരിക്കുന്ന നിന്റെ അച്ഛൻ ധൈര്യത്തിന്റേയും ത്യാഗത്തിന്റേയും പ്രതീകമാണ്. സമൂഹത്തിനും രാജ്യത്തിനുമെതിരെ അക്രമം അഴിച്ചുവിടുന്നവർ മനുഷ്യകുലത്തിന്റെ തന്നെ ശത്രുക്കളാണെന്നും ജമ്മു കശ്മീർ പോലീസ് ഡിഐജി ഫേസ്ബുക്കിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+