Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പാസ്‌പോര്‍ട്ട് വേണ്ട, വിരലടയാളം മാത്രം മതി, നിങ്ങള്‍ക്ക് ലോകത്തെവിടേക്കും പറക്കാം

വിമാനത്താവളങ്ങളില്‍ ഇനി യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് രേഖകള്‍ വേണ്ടി വരില്ല. വേണ്ടത് വിരലടയാളം മാത്രം. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം

ദില്ലി: വിരലടയാളം കൊണ്ട് മാത്രം തുറക്കാവുന്ന രഹസ്യവാതിലുകള്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നമ്മളേറെ കണ്ടിട്ടുള്ളതാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ്.

ബോര്‍ഡിംഗ് പാസ്സ് എടുക്കുന്നതിനും പാസ്‌പോര്‍ട്ട് പരിശോധനയ്ക്കും മറ്റും ഇനി അധികകാലം വിമാനത്താവളങ്ങളില്‍ നിങ്ങള്‍ക്ക് കാത്തുകെട്ടി കിടക്കേണ്ടി വരില്ല. ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കുന്നതോടെ ഈ ബുദ്ധിമുട്ടുകെേളാക്കെ അപ്രത്യക്ഷമാകും.

വിരലുപയോഗിച്ച് പറക്കാം!

വിരലടയാളം കൊണ്ടു മാത്രം വിമാനത്താവളങ്ങളിലേക്ക് നിങ്ങള്‍ക്ക് പ്രവേശനം സാധ്യമാകുന്ന കാലമാണ് വരാന്‍ പോകുന്നത്. വിമാനത്താവളങ്ങളുടെ പ്രവേശനകവാടത്തിലെ യന്ത്രത്തില്‍ നിങ്ങളുടെ വിരലടയാളം പതിപ്പിച്ചാല്‍ മാത്രം മതി.

എല്ലാം ഡിജിറ്റല്‍

നിലവില്‍ വിമാന ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയൊക്കെ വേണം വിമാനത്താവളത്തിന് അകത്ത് കടക്കാന്‍. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ബോര്‍ഡിംഗ് പാസ്സടക്കം മറ്റ് രേഖകളൊന്നും തന്നെ വേണ്ടി വരില്ല.

ഇത് വെറും സാംപിള്‍

തുടക്കത്തില്‍ ഇത് വഴി വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം മാത്രമേ നടക്കൂ. എന്നാല്‍ സമീപഭാവിയില്‍ തന്നെ വിരലടയാളം ഉപയോഗിച്ച് നിങ്ങള്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുമാകും. പാസ്‌പോര്‍ട്ടുകള്‍ പിന്നെ ഒരു ഓര്‍മ്മ മാത്രമായിരിക്കും.

പൈലറ്റ് പദ്ധതി വിജയം

പദ്ധതി വേഗത്തില്‍ തന്നെ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് അകത്തുള്ള യാത്രകളിലാണ് തുടക്കത്തില്‍ ഈ പരിഷ്‌കാരം നടപ്പിലാക്കുക.

ആധാറാണ് താരം

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് വ്യോമയാന മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങളും ശേഖരിക്കപ്പെടും. ഇതു വഴി യാത്രയ്ക്കായി വിരലടയാളം പതിപ്പിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മുഴുവന്‍ വിവരങ്ങളും അറിയാനുമാകും. ഒരൊറ്റ വിരലടയാളത്തിലൂടെ മുഴുവന്‍ യാത്രാരേഖാ പരിശോധനയും പൂര്‍ണം.

പരീക്ഷണം തുടരും

ഹൈദരാബാദിലേത് പോലെ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്യോമയാന മന്ത്രാലയം. കൊച്ചി, ദില്ലി, മുംബൈ എന്നീ പ്രധാന വിമാനത്താവളങ്ങളില്‍ ഈ പരീക്ഷണത്തിന്‍റെ സാധ്യത പരിശോധിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു കഴിഞ്ഞു. വിരലടയാളം ഉപയോഗിച്ച് ലോകത്തെവിടേക്കും പറക്കാന്‍ കഴിയുന്ന കാലം വിദൂരമല്ലെന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+