കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പിനെ തല്ലിക്കൊന്ന് 'പോസ്റ്റ്' ചെയ്തു; 22 കാരന്‍ അറസ്റ്റില്‍

  • By Rohini
Google Oneindia Malayalam News

ഇന്‍ഡോര്‍: പാമ്പിനെ തല്ലിക്കൊന്ന യുവാവ് അറസ്റ്റില്‍. ഉജ്ജയിന്‍ സ്വദേശിയായ സയ്യ്ദ് ഫായിസ് അലി എന്ന 22 കാരനണ് പാമ്പിനെ തല്ലിക്കൊന്നതിന് അറസ്റ്റിലായത്. പാമ്പിനെ കൊന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വിനയായത്.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ പെട്ടന്ന് വൈറലായി. ദില്ലിയിലെ മുതിര്‍ന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ഫോട്ടോ കാണുകയും ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

youth-arrested

ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥന്‍ മധ്യപ്രദേശിലെ വന്യ മൃഗ സംരക്ഷകരുമായി ബന്ധപ്പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉജ്ജയിനില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഡറ്റാനയില്‍ വച്ച് വ്യാഴാഴ്ച അലിയെ അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ എട്ട് വരെ പ്രതിയ ജുഡീഷ്യല്‍ റിമാന്റിവച്ചിരിയ്ക്കുകയാണ്. വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ് സയ്യ്ദ് ഫായിസ് അലിക്കെതിരെ കേസെടുത്തത് എന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ രാജീവ് മിഷ്‌റ പറഞ്ഞു.

പാമ്പിനെ തല്ലിക്കൊന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു വടിയുമായി നില്‍ക്കുന്ന ഫോട്ടോയാണ് അലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
A youth was arrested and sent on judicial remand by an Ujjain court for killing a cobra and posting pictures with the dead reptile on social media site Instagram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X