കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം, വൻ പ്രതിഷേധം, വൈറലായി #Beef4Life

Google Oneindia Malayalam News

നാഗപട്ടണം: ബീഫ് കഴിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മുസ്ലീം യുവാവിനെ ആക്രമിച്ചതായി പരാതി. മുഹമ്മദ് ഫൈസാന്‍ എന്ന 24കാരനാണ് ആക്രമിക്കപ്പെട്ടത്. ''നിങ്ങള്‍ക്ക് ആയിരം കാര്യങ്ങള്‍ പറയാന്‍ കഴിയും. എന്നാല്‍ ബീഫ് കറിക്ക് തുല്യം ബീഫ് കറി മാത്രം'' എന്ന് മുഹമ്മദ് ഫൈസാന്‍ ഫേസ്ബുക്കില്‍ ബീഫ് സൂപ്പിന്റെ ചിത്രം സഹിതം പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെയാണ് യുവാവ് ആക്രമിക്കപ്പെട്ടത്.

'വായിൽ എല്ലു സൂക്ഷിക്കുന്ന പട്ടി കുരക്കില്ല'! എസ്എഫ്ഐയെ വലിച്ച് കീറി യുവനേതാക്കൾ!'വായിൽ എല്ലു സൂക്ഷിക്കുന്ന പട്ടി കുരക്കില്ല'! എസ്എഫ്ഐയെ വലിച്ച് കീറി യുവനേതാക്കൾ!

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫൈസാന്റെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അക്രമം അഴിച്ച് വിട്ടത്. ബീഫ് പോസ്റ്റിനെ ചോദ്യം ചെയ്ത ഇവര്‍ ആദ്യം വാക്ക് തര്‍ക്കമുണ്ടാക്കുകയും പിന്നീട് ഫൈസാനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇരുമ്പ് വടി കൊണ്ട് അടിക്കുകയും മുഖത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

beef

പരിക്കേറ്റ ഫൈസാനെ നാഗപട്ടണം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍ ദിനേഷ് കുമാര്‍, എ ഗണേഷ് കുമാര്‍, എം മോഹന്‍ കുമാര്‍, ആര്‍ അഗസ്ത്യന്‍ എന്നിവരെയാണ് കീഴ് വേളൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് ഹിന്ദു മക്കള്‍ കക്ഷിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഫൈസാന്‍ വെളിപ്പെടുത്തി. തന്നെ ആക്രമിച്ചതും ഇവരാണെന്ന് ഫൈസാന്‍ പറയുന്നു.

എന്നാല്‍ അക്രമികള്‍ വിടുതലൈ ശിറുതൈകള്‍ കക്ഷിയുടേയും അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും പ്രവര്‍ത്തകരാണ് എന്നാണ് അധികൃതര്‍ പറയുന്നത്. ബീഫിന്റെ പേരിലുളള അക്രമത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. #Beef4Life, #WeLoveBeef എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ തരംഗമാവുകയാണ്. ഭക്ഷണം കഴിക്കാനുളള സ്വാതന്ത്ര്യത്തിന് മേല്‍ കൈ കടത്താന്‍ ആരെയും അനുവദിക്കില്ല എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

English summary
Muslim Youth attacked in Tamil Nadu for eating beef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X