കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്ക് സൗഹൃദം;യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

Rape
മുംബൈ: വിഹാഹ അഭ്യര്‍ത്ഥന നിരസിച്ച 22 കാരിയായ പെണ്‍കുട്ടിയെ സുഹൃത്ത് ബ്ലേഡ് കൊണ്ട് ആക്രമിച്ചു. സെപ്റ്റംബര്‍ 11 വൈകിട്ടാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് ബ്ലേഡ് കൊണ്ട് ആക്രമിയ്ക്കുകയായിരുന്നു. മയൂര്‍ ബതാവലേ (25) എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് ബുധനാഴ്ച രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തു. ഫേസ് ബുക്കിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയ്‌പെടുന്നത്.

സബര്‍ബന്‍ ബൊരിവാലിയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ആണ് പെണ്‍കുട്ടി ജോലിചെയ്യുന്നത്. ഇവിടെ നിന്നും വൈകുന്നേരം ഏഴ് മണിയോടെ പുറത്തേയ്ക്ക് ഇറങ്ങിയ പെണ്‍കുട്ടിയെ യുവാവ് ആക്രമിയ്ക്കുകയായിരുന്നു. ബൊരിവാലി സ്വേദേശികളായ ഇവര്‍ ഫേസ് ബുക്കിലൂടെയാണ് പരിചയത്തിലാവുന്നത്. ഒരു മാസത്തിന് മുന്‍പാണ് ഇവര്‍ ഫേസ് ബുക്കിലൂടെ പരിചയത്തിലാവുന്നത്.

ഫേസ് ബുക്കിലൂടെ യുവതിയുമായി പരിചയപ്പെട്ട യുവാവ് പിന്നീട് പെണ്‍കുട്ടിയെ നേരിട്ട് കാണുകയും ചെയ്തു. എന്നും വൈകുന്നേരം പെണ്‍കുട്ടി ബ്യൂട്ടി പാര്‍ലറില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുന്ന സമയം യുവാവ് പെണ്‍കുട്ടിയെ കാണാനെത്തുമായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു .

മുഖത്തില്‍ ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടി ആശുപത്രയില്‍ ചികിത്സയിലായിരുന്നു. പ്രതിയെ സെപ്റ്റംബര്‍ 12 ന് കോടതിയില്‍ ഹാജരാക്കുകയും സെപ്റ്റംബര്‍ 17 വരെ റിമാന്റ് ചെയ്യുകയും ചെയ്തു.

English summary
A 22-year-old woman was attacked with a sharp blade by her male friend, who was angry with her for having rejected his marriage proposal, police said Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X